സഹകരണസംഘങ്ങള്‍, ബാങ്കുകള്‍, ഗ്രാമവികസനബാങ്കുകള്‍ എന്നിവയില്‍ യോഗ്യതാനിര്‍ണയ പരീക്ഷയ്ക്ക് അപേക്ഷിക്കാം
പത്തു കോടി രൂപയില്‍ക്കൂടുതല്‍ നിക്ഷേപമുള്ള പ്രാഥമിക സഹകരണസംഘങ്ങളിലും / ബാങ്കുകളിലും അര്‍ബന്‍ ബാങ്കുകളിലും അസി. സെക്രട്ടറി / മാനേജര്‍ / തത്തുല്യ തസ്തികകളിലേക്കും കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലേക്കു ഡെപ്യൂട്ടി മാനേജര്‍ / അഗ്രിക്കള്‍ച്ചറല്‍ ഡവലപ്മെന്റ് ഓഫീസര്‍, ഫിനാന്‍സ് മാനേജര്‍ I & II / അഗ്രിക്കള്‍ച്ചറല്‍ ഡവലപ്മെന്റ് മാനേജര്‍ / കോര്‍ ഫാക്കല്‍ട്ടി, റീജ്യണല്‍ മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ / തത്തുല്യ തസ്തികകളിലേക്കുമാണു പരീക്ഷ. പ്രൊമോഷന് തസ്തികയുടെ ഫീഡര്‍ കാറ്റഗറി തസ്തികയിലും തൊട്ടുതാഴെയുള്ള തസ്തികയിലുമുള്ള ജീവനക്കാര്‍ക്കു മാത്രമേ യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളു.
ജീവനക്കാര്‍ യോഗ്യതാ പരീക്ഷയ്ക്കു ബോര്‍ഡ് നിഷ്കര്‍ഷിച്ചിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ചു ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മുഖ്യ കാര്യനിര്‍വഹണ ഉദ്യോഗസ്ഥന്റെ മേലൊപ്പോടെ സ്ഥാപനം മുഖേന ജൂണ്‍ 30 നു അഞ്ചു മണിക്കുമുമ്പായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകന്റെ ഇപ്പോഴത്തെ തസ്തിക, Appendix III പ്രകാരം പ്രാഥമിക സഹകരണസംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയുടെ നിലവിലെ ക്ലാസിഫിക്കേഷന്‍ എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം ആയിരത്തിയഞ്ഞൂറു രൂപയുടെ ( 1500 രൂപ ) ഡിമാന്റ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യണം. സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡിന്റെ പേരില്‍ സി.ടി.എസ്. പ്രകാരം മാറ്റിയെടുക്കാവുന്നതാവണം ഡിമാന്റ് ഡ്രാഫ്റ്റ്. പ്രൊമോഷന് പരീക്ഷയുടെ അപേക്ഷ എന്നു കവറിനു മുകളില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക WWW.keralacseb.kerala.gov.in എന്ന വെബ്സെറ്റില്നിന്നു കിട്ടും.