പാപ്പിനിവട്ടം ബാങ്കിന്റ എല്‍ഇഡി ലൈറ്റിങ്ങ് ഉത്പന്നങ്ങള്‍ ആദ്യഘട്ടത്തില്‍
സഹകരണ മേഖലയിലെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ ആമസോണിലൂടെ ആഗോള വിപണിയിലെത്തുകയാണ്. കേരള സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സഹകരണ ഉത്പന്നങ്ങളെ ‘ കോപ്കേരള’ എന്ന ബ്രാന്റായാണ് ആമസോണിലൂടെ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കുന്നത്. പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് ഉത്പാദിപ്പിക്കുന്ന എല്‍ഇഡി ലൈറ്റിങ്ങ് ഉത്പന്നങ്ങള്‍ ആദ്യഘട്ടത്തില്‍ ആമസോണില്‍ ലഭ്യമാവുക.
സംസ്ഥാനത്ത് ആദ്യമായി പൂര്‍ണ്ണമായും സോളാര്‍ വല്‍ക്കരിച്ച സഹകരണ സ്ഥാപനമാണ് പാപ്പിനിവട്ടം സര്‍വ്വീസ് സഹരണ ബാങ്ക്. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുകയും ഇതുവഴി പ്രതിവര്‍ഷം ഏതാണ്ട് 27 ലക്ഷം രൂപയുടെ വൈദ്യുതി ലാഭിക്കുകയും ചെയ്യുന്നു. പാപ്‌സ്‌കോ എല്‍ ഇഡി സൊല്യൂഷന്‍സ് എന്ന പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി എല്‍ഇഡി ലൈറ്റുകളുടെ നിര്‍മ്മാണവും വില്‍പനയും സര്‍വ്വീസിംഗും മികച്ച രീതിയില്‍ സംഘം നടത്തിവരുന്നുണ്ട്.
[mbzshare]