മെഡിസെപ്പ്: സ്വകാര്യ ആശുപത്രികളിൽ എംവിആർ കാൻസർ സെന്ററിന് ഒന്നാം സ്ഥാനം
മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ നടപ്പിലാക്കിയ സ്വകാര്യ ആശുപത്രികളിൽ ഒന്നാം സ്ഥാനത്തെത്തിയ കോഴിക്കോട്ടെ എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കേരള സർക്കാരിന്റെ ബഹുമതിപത്രം ലഭിച്ചു.
കേരള ഗവൺമെന്റ് സർക്കാർ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പിലാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് എം.വി.ആർ കാൻസർ സെന്റർ പ്രതിനിധികൾ ബഹുമതിപത്രം ഏറ്റുവാങ്ങി.