കോസ്‌മോസ് അര്‍ബന്‍ ബാങ്കിന് ബാങ്കോ ബ്ലൂ റിബണ്‍ ബെസ്റ്റ് ടെക്‌നോളജി അവാര്‍ഡ്
രാജ്യത്തെ രണ്ടാമത്തെ വലിയ അര്‍ബന്‍ സഹകരണ ബാങ്കായ കോസ്‌മോസ് സഹകരണ ബാങ്ക് 2022 ലെ ബാങ്കോ ബ്ലൂ റിബണ്‍ ബെസ്റ്റ് ടെക്‌നോളജി അവാര്‍ഡിന് അര്‍ഹമായി. 15,000 കോടിയിലധികം രൂപ നിക്ഷേപമുള്ള അര്‍ബന്‍ സഹകരണ ബാങ്കുകളുടെ വിഭാഗത്തിലാണു കോസ്‌മോസ് ബാങ്ക് ഈ ബഹുമതി നേടിയത്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ലിമിറ്റഡ് ( NAFCUB ) പ്രസിഡന്റ് ജ്യോതീന്ദ്രഭായ് മേത്തയില്‍നിന്നു കോസ്‌മോസ് ബാങ്ക് റീട്ടെയില്‍ ബിസിനസ് ഡെപ്യൂട്ടി ചീഫ് ജനറല്‍ മാനേജര്‍ ആനന്ദ് ചാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങി.
മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമായി 1906 ല്‍ രൂപം കൊണ്ട കോസ്‌മോസ് ബാങ്ക് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന അര്‍ബന്‍ ബാങ്കുകളിലൊന്നാണ്. മഹാരാഷ്ട്രക്കു പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഈ മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കിനു 152 ശാഖകളാണുള്ളത്. 79,000 ഓഹരിയുടമകളും 2714 ജീവനക്കാരുമുണ്ട്.