ലാഡറില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി
കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ( ലാഡര്‍) നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചു. മാത്യു ജോസഫ് ( ബട്ടര്‍ഫ്‌ളൈ ഹോം അപ്ലൈന്‍സ്), സേവ്യര്‍ (വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടര്‍), വിഷ്ണു (ഫാര്‍മകെയര്‍), എന്നിവരില്‍ നിന്നാണ് ആദ്യ നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി.സുരേഷ് ബാബു, മുന്‍ ഡയറക്ടര്‍ സി.ഇ. ചാക്കുണ്ണി, മനോജ്, ബിന്ദു ഭൂഷണ്‍, രഘുനാഥ് വി.സി എന്നിവരും വിവിധ ശാഖകളില്‍ നിന്നുളള മാനേജർമാരും സ്‌ററാഫും ചടങ്ങില്‍ പങ്കെടുത്തു.
ലാഡറില്‍ സ്ഥിരനിക്ഷേപ ങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നല്‍കും. 15 മുതല്‍ 45 ദിവസത്തേക്ക് വ്യക്തികള്‍ക്ക് 7 ശതമാനവും സംഘങ്ങള്‍ക്ക് 7.5 ശതമാനവും,46 മുതല്‍ 90 ദിവസത്തേക്ക് വ്യക്തികള്‍ക്ക് 7.5 ശതമാനവും സംഘങ്ങള്‍ക്ക് 8 ശതമാനവും, 91 മുതല്‍ 179 ദിവസത്തേക്ക് വ്യക്തികള്‍ക്ക് 8 ശതമാനവും സംഘങ്ങള്‍ക്ക് 8.5 ശതമാനവും, 180 മുതല്‍ 364 ദിവസത്തേക്ക് (ഒരു വര്‍ഷം) വ്യക്തികള്‍ക്ക് 8.5 ശതമാനവും സംഘങ്ങള്‍ക്ക് 9 ശതമാനവും, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ വ്യക്തികള്‍ക്ക് 9.75 ശതമാനവും സംഘങ്ങള്‍ക്ക് 10.25 ശതമാനവും, രണ്ടു വര്‍ഷത്തിനു മുകളിൽ വ്യക്തികള്‍ക്ക് 9.5 ശതമാനവും സംഘങ്ങള്‍ക്ക് 10 ശതമാനവുമാണ് പലിശ നല്‍കുന്നത്.
നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമായ ലാഡര്‍ കോര്‍പറേറ്റ് രംഗം കൈയടക്കി വച്ചിരുന്ന മള്‍ട്ടിപ്ലക്സ് കോംപ്ലക്സുകളുടെ നിര്‍മാണം സാധാരണക്കാര്‍ ഉള്‍പ്പെട്ട സഹകരണ മേഖലയിലും സാധ്യമാകുമെന്ന സന്ദേശമാണ് പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് നല്‍കിയിരിക്കുന്നത്.
സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ, തിരുവനന്തപുരം പാങ്ങപ്പാറയിലെ ‘ലാഡര്‍ ക്യാപിറ്റല്‍ ഹില്‍ ‘അപ്പാര്‍ട്ട്മെന്റ്, കോഴിക്കോട് മാങ്കാവ് ഗ്രീന്‍സ് ‘അപ്പാര്‍ട്ട്മെന്റ്, ദി ടെറസ് ബൈ ലാഡര്‍( ലിങ്ക് റോഡ്, കോഴിക്കോട്) , ഒറ്റപ്പാലം ലക്കിടി ലാഡര്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ കോംപ്ലക്‌സ്, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ലാഡര്‍ ‘തറവാട്’, മഞ്ചേരി ഇന്ത്യന്‍ മാള്‍, ദി ടെറസ് ബൈ ലാഡര്‍ (മഞ്ചേരി) എന്നിങ്ങിനെ പാര്‍പ്പിട സമുച്ചയങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, ബജറ്റ് ഹോട്ടല്‍, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയവയെല്ലാം ലാഡറിന്റെതായിട്ടുണ്ട്. മുതലമട ആരംഭിക്കാൻ പോകുന്ന സീനിയർ സിറ്റിസൺ വില്ലേജ്, കായംകുളത്ത് ആരംഭിക്കാൻ പോകുന്ന മൾട്ടിപ്ലക്സ് തിയേറ്റർ തുടങ്ങിയവയാണ് ലാഡറിന്റെ വരാൻ പോകുന്ന സംരംഭങ്ങൾ.