അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്; കേരള ബാങ്ക് കോഴിക്കോട് ജില്ലയില്‍ 57.73 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (AIF) പ്രകാരം കോഴിക്കോട് ജില്ലയിലെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ വഴി നബാര്‍ഡിന്റെയും സഹകരണ വകുപ്പിന്റെയും സഹകരണത്തോടെ കേരള ബാങ്ക് 57.73 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. അഞ്ച് ബാങ്കുകളുടേതായി അംഗീകാരം ലഭിച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിവരുന്ന 12.81 കോടിയുടെ പദ്ധതികളെക്കുറിച്ചും 39 ബാങ്കുകളുടേതായി അംഗീകാരത്തിനായി സമര്‍പ്പിച്ച 44.92 കോടി രൂപയുടെ പദ്ധതികള്‍ സംബന്ധിച്ചും കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗം വിലയിരുത്തി. കേരള ബാങ്കിന്റെയും സഹകരണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടന്ന യോഗം കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍ എം ഷീജ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഐ കെ വിജയന്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജോസ്ന ജോസ്, എഐഎഫ് സോണല്‍ കോഡിനേറ്റര്‍ സ്റ്റെഫിന്‍ സ്രാമ്പിക്കല്‍, സഹകരണ വകുപ്പ് പ്ലാനിംഗ് വിഭാഗം ഓഫീസര്‍ കെ നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ബാലഗോപാലന്‍ സ്വാഗതവും എം സഹീര്‍ നന്ദിയും പറഞ്ഞു.
[mbzshare]