പ്രമുഖ സഹകാരിയായ സി.ആർ.ജയപ്രകാശിന്റെ സംസ്കാരം വൈകിട്ട് 3ന്.

adminmoonam

പ്രമുഖ സഹകാരിയും ആലപ്പുഴ മുതുകുളം ബ്ലോക്ക് അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ പ്രസിഡണ്ടുമായ സി ആർ ജയപ്രകാശിന്റെ സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.സൗമ്യമായ പെരുമാറ്റം കൊണ്ടും ഹൃദ്യമായ പുഞ്ചിരി കൊണ്ടും ജനകീയനായിരുന്നു സഹകാരിയായ അദ്ദേഹം.കാർത്തികപ്പള്ളി സഹകരണ യൂണിയൻ ചെയർമാൻ, കാർത്തികപ്പള്ളി കാർഷിക വികസന ബാങ്ക് ഡയറക്ടർ, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ, കായംകുളം നഗരസഭ അധ്യക്ഷനും കെപിസിസി ജനറൽ സെക്രട്ടറിയുമായ അദ്ദേഹം രണ്ടു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. രണ്ട് തവണ കായംകുളം നഗരസഭയുടെ അധ്യക്ഷപദം അലങ്കരിച്ചു. കായംകുളം ബാർ അസോസിയേഷൻ പ്രസിഡണ്ട് ആയിരുന്നു. ആലപ്പുഴ ഡിസിസി പ്രസിഡണ്ട്, യുഡിഎഫ് ജില്ലാ ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നെങ്കിലും പിന്നീട് കോവിഡ് നെഗറ്റീവ്ആയിരുന്നു. ഡോക്ടർ ബി ഗിരിജ ആണ് ഭാര്യ. ഡോക്ടർ ധന്യ പ്രകാശ്, ധനിക് പ്രകാശ് എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News