‘ലാഡർ ക്യാപിറ്റൽ ഹിൽ’ മാർക്കറ്റിങ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
കേരള ലാൻഡ് റിഫോംസ് ഹാൻഡ് ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ലാഡർ) തിരുവനന്തപുരം പാങ്ങപ്പാറയിൽ നിർമ്മിക്കുന്ന ക്യാപിറ്റൽ ഹിൽ അപ്പാർട്ട്മെന്റ്ന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രൊജക്റ്റ് സൈറ്റിൽ മാർക്കറ്റിംഗ് ഓഫീസ് തുറന്നു. ലാഡർ ഡയറക്ടർ അഡ്വക്കേറ്റ് എം പി സാജു ഉദ്ഘാടനം ചെയ്തു.കേരളത്തിലെ സഹകരണ മേഖലയിൽ 23 നിലകളിലായി 222 അപ്പാർട്ട്മെന്റ്കൾ ആണ് പാങ്ങപ്പാറയിൽ ഉയർന്നുവരുന്നത്.കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിച്ച ചടങ്ങിൽ ബ്രാഞ്ച് മാനേജർ എം ശ്രീകുമാരൻ നായർ, മാർക്കറ്റിങ് ഹെഡ് ബിജി അനിൽ, പ്രൊജക്റ്റ് എഞ്ചിനീയർ എബിൻ ബ്രൂസ്, ശ്യാം പ്രസാദ്, വിപിൻ ആർക്കേഡ് എന്നിവർ പങ്കെടുത്തു.