ഊരാളുങ്കലിനും കേരളബാങ്കിനും രാജ്യാന്തരനേട്ടം
വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിട്ടറില്‍ കേരളത്തിന് അഭിമാന നേട്ടമായി ഊരാളുങ്കല്‍ സൊസൈറ്റിയും കേരള ബാങ്കും ഇടം നേടി.
ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്‌സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും (Euricse) ചേര്‍ന്നു വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടായ വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിട്ടറാണ് സഹകരണ സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ulccs) ആഗോള റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തു രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, കേരള ബാങ്ക് സഹകരണ രംഗത്ത് ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനം എന്ന പദവിയോടെ ലോക റാങ്കുപട്ടികയില്‍ ഇടം നേടി.
വ്യവസായ – അവശ്യസേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവിനാണ് ഊരാളുങ്കലിന് അംഗീകാരം. കേരള ബാങ്ക് ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സ്ഥാപനങ്ങളുടെ പട്ടികയില്‍ 35-ാം റാങ്ക് നേടി .
രണ്ടു സ്ഥാപനങ്ങളും കൈവരിച്ച തിളക്കമാര്‍ന്ന ഈ നേട്ടം സഹകരണ പ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്ന കേരളത്തിലെ അന്തരീക്ഷത്തിന്റെ സാക്ഷ്യപത്രമാണ് . ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുതിയ ഇടപെടലുകള്‍ക്ക് മുന്‍കൈ എടുക്കാന്‍ രണ്ടു സ്ഥാപനങ്ങള്‍ക്കും ഈ അംഗീകാരം പുതിയ ഊര്‍ജം നല്‍കും. ഇത് കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് ലഭിച്ച അംഗീകാരമാണ്, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നു – മന്ത്രി പറഞ്ഞു.
[mbzshare]