ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
കണ്ണൂര്‍ ഇരിണാവ് സര്‍വ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ബാങ്ക് പ്രവര്‍ത്തന പരിധിയില്‍ സ്ഥിര താമസക്കാരായ കുട്ടികള്‍ക്കും ബാങ്ക് മെമ്പര്‍മാരുടെ മക്കള്‍ക്കും ക്യാഷ് അവാര്‍ഡും ഉപഹാരവും നല്കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിര്‍ അധ്യക്ഷത വഹിച്ചു. ടി. ചന്ദ്രന്, കെ.പ്രീത, കെ.കെ. ഇബ്രാഹിംകുട്ടി ഹാജി, സി.വി. ഭാനുമതി, പി.കെ. വത്സലന്‍, കണ്ണാടിയില്‍ ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് പി. കണ്ണന് സ്വാഗതവും സെക്രട്ടറി കെ .രാജീവന് നന്ദിയും പറഞ്ഞു.