വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കൊടിയത്തൂര്‍ ബാങ്ക്

[mbzauthor]

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ‘ വിഷുവിന് വിഷരഹിത പച്ചക്കറി ‘ എന്ന പദ്ധതിയുടെ ഭാഗമായി ബാങ്കിന്റെ ഒന്നര ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു.

ബാങ്കിനു കീഴിലെ കര്‍ഷക സേവനകേന്ദ്രത്തിലെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരാണ് പച്ചക്കറി നടീലും പരിപാലനവും നടത്തുന്നത്. ആധുനിക കാര്‍ഷിക യന്ത്രങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായും ജൈവരീതിയിലാണ് കൃഷി നടത്തുന്നത്. ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിച്ച് ബാങ്ക് സ്വന്തമായും ബാങ്കിന് കീഴിലെ ഫാര്‍മേഴ്‌സ് ക്ലബ്ബുകളിലൂടെയും ആറ് വര്‍ഷമായി പച്ചക്കറിക്കൃഷിയും നെല്‍ക്കൃഷിയും നടത്തിവരുന്നു. 2017-18 ല്‍ ഏറ്റവും നല്ല പച്ചക്കറിക്കൃഷിക്കുള്ള കൃഷിവകുപ്പിന്റെ ജില്ലാതല അവാര്‍ഡ് ബാങ്കിന് ലഭിച്ചിരുന്നു. വിളവെടുക്കുന്ന പച്ചക്കറികള്‍ ബാങ്കിന്റെ ചന്തകളിലൂടെയും ഉല്പാദിപ്പിക്കുന്ന നെല്ല് ബാങ്ക് ഏറ്റെടുത്ത് കുത്തി അരിയാക്കിയും വിപണനം നടത്തിവരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പച്ചക്കറി നടീല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ ഉണ്ണിക്കൃഷ്ണന്‍, ബാങ്ക് ഡയരക്ടര്‍മാരായ പി. ഷിനോ, വി.കെ. അബൂബക്കര്‍, എ.സി. നിസാര്‍ബാബു, സന്തോഷ് സെബാസ്റ്റ്യന്‍, അസ്മാബി പരപ്പില്‍, സിന്ധു രാജന്‍, കൃഷി അസിസ്റ്റന്റ് ജാഫര്‍ , ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് , കര്‍ഷക സേവനകേന്ദ്രം മാനേജര്‍ ഡെന്നി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.