80 പി വിഷയത്തിൽ സഹകരണസംഘങ്ങൾക്ക് അനുകൂലമായ സുപ്രീം കോടതി വിധിവന്നതായി അറിവ്

adminmoonam

80പി വിഷയത്തിൽ കഴിഞ്ഞ ആറു വർഷത്തിലധികമായി തുടരുന്ന നിയമയുദ്ധത്തിന് സുപ്രീം കോടതിയിൽ നിന്നും അനുകൂലമായ വിധിവന്നതായി അറിയുന്നു. 80പിയുടെ ആനുകൂല്യത്തിന് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ അർഹരാണെന്ന് സുപ്രീം കോടതി പറഞ്ഞതായി വാർത്തകളിൽ നിന്നും അറിയുന്നു. ജഡ്ജ്മെന്റ്ന്റെ പകർപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ വാർത്ത സ്ഥിരീകരിച്ച് നൽകാൻ സാധിക്കാത്തത്. സഹകരണവുമായി ബന്ധപ്പെട്ട പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും അനുകൂലമായി വിധി വന്നതായി പറയുന്നുണ്ടെങ്കിലും നിയമവിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് പല ആശങ്കകളും പങ്കുവെക്കുന്നുണ്ട്. മാവിലായി സഹകരണ ബാങ്ക് ന്റെ കേരള ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

80പി വിഷയത്തിൽ ചരിത്രം പരിശോധിക്കുമ്പോൾ ചിറക്കൽ ബാങ്കിന്റെ വിധിയാണ് ആദ്യത്തേത്. ഇതിൽ 80പി വിഷയത്തിൽ ഇൻകംടാക്സ് നു അധികാരമില്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നാൽ പിന്നീട് പെരിന്തൽമണ്ണ സഹകരണബാങ്ക് മായി ബന്ധപ്പെട്ട വിധിയിൽ ഇൻകം ടാക്സ് നു അധികാരമുണ്ടെന്നു കോടതി കണ്ടെത്തുകയും ചിറക്കൽ കേസിൽ ഉണ്ടായ വിധി ബാഡ് ജഡ്ജ്മെന്റ് ആണെന്ന് കേരള ഹൈക്കോടതി പറയുകയും ചെയ്തു.പിന്നീടാണ് മാവിലായി കേസിൽ ഹൈക്കോടതിയുടെ വിധി ഉണ്ടാകുന്നത്. എന്നാൽ പെരിന്തൽമണ്ണ ബാങ്ക് മായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി നിലനിൽക്കുന്നുമുണ്ട്. ഇപ്പോൾ മാവിലായി കേസുമായി ബന്ധപ്പെട്ട് കേസാണ് സുപ്രീം കോടതി പരിഗണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പെരിന്തൽമണ്ണ ബാങ്കുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ വിധി നിലനിൽക്കുന്നുണ്ടോ എന്ന് സംശയം നിയമവിദഗ്ധരിൽ സജീവമായി നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താൽ സുപ്രീം കോടതിയുടെ ജഡ്ജ്മെന്റ്ന്റെ പകർപ്പ് ലഭിച്ച ശേഷം മാത്രമേ 80പി വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്ന ഇന്നത്തെ വിധി പൂർണമായും സഹകരണസംഘങ്ങൾക്ക് അനുകൂലമാണോ എന്ന് പറയാൻ സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

Latest News