നവകേരളീയം കുടിശ്ശിക നിവാരണം വീണ്ടും- സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ.
സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശ്ശിക നിവാരണം വീണ്ടും നടത്താൻ വകുപ്പ് തീരുമാനിച്ചു. 2020ലെ  രണ്ടാംഘട്ടം നടപ്പാക്കാനാണ്  തീരുമാനിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് രണ്ടാംഘട്ടപദ്ധതി നടപ്പാക്കുന്നത്. വായ്പയെടുത്തവർ വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടക്കാതെ  വരുന്ന  സാഹചര്യത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ/ ബാങ്കുകളിലെ കുടിശ്ശിക/ നിഷ്ക്രിയ ആസ്തി വർധിച്ചു വരികയും തന്മൂലം സംഘങ്ങളുടെയും/ ബാങ്കുകളുടെയും നഷ്ടം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ  വകുപ്പ് തീരുമാനിക്കുന്നത്.

 ഈ സാഹചര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾ/ ബാങ്കുകളുടെ കുടിശ്ശിക കുറയ്ക്കുന്നതിനും കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ചു പ്രാഥമിക സംഘങ്ങൾ/ ബാങ്കുകളെ പരമാവധി കുടിശ്ശിക രഹിതമാക്കുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

 സർക്കുലറിന്റെ പൂർണ്ണ രൂപം താഴെ..














