കേരളബാങ്കില്‍ അഞ്ചാംവാര്‍ഷികാഘോഷം

Moonamvazhi

കേരളബാങ്കിന്റെ വിവിധഓഫീസുകളില്‍ അഞ്ചാംവാര്‍ഷികം ആഘോഷിച്ചു. മട്ടാഞ്ചേരി ശാഖ സ്‌നേഹസംഗമവും ഉപഭോക്തൃസംഗമവും സംഘടിപ്പിച്ചു. മുന്‍കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ജെ. സനല്‍മോന്‍ മുഖ്യപ്രഭാഷണം നടത്തി. കൊച്ചകോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ. പി.എസ്. വിജു, ഷീബ ഡുറോം, മുന്‍മേയറും ഫോര്‍ട്ടുകൊച്ചി സഹകരണസംഘം പ്രസിഡന്റുമായ കെ.ജെ. സോഹന്‍, കുമ്പളങ്ങി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് നെല്‍സണ്‍ കോച്ചേരി എന്നിവര്‍ സംസാരിച്ചു. പൊതുപ്രവര്‍ത്തകരായ അജിത് അമീര്‍ ബാവ, എം.എ. മുഹമ്മദാലി തുടങ്ങിയര്‍ സംബന്ധിച്ചു. മുതിര്‍ന്ന പൗരരെ ആദരിച്ചു. ചടങ്ങുകള്‍ക്കു ശാഖാമാനേജര്‍ ആര്‍. ശ്യാംരാജ് നേതൃത്വം നല്‍കി. എറണാകുളം ഏരിയാമാനേജര്‍ രാജലക്ഷ്മി നന്ദി പറഞ്ഞു.

കൊല്ലം സി.പി.സി.യില്‍ ഷോര്‍ട്‌റണ്‍ കേരളബാങ്ക് ഡയറക്ടര്‍ അഡ്വ. ജി. ലാലു ഫ്‌ളാഗ്ഓഫ് ചെയ്തു. കാസര്‍ഗോഡ് സി.പി.സി. കൂട്ടയോട്ടം സംഘടിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നൂറുമീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനവും സ്വര്‍ണമെഡലും നേടിയ അംഗടിമുഗര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥി നിയാസ് അഹമ്മദ് ഫ്‌ളാഗ്ഓഫ് ചെയ്തു. കേരളബാങ്ക് ഡയറക്ടര്‍ സാബു അബ്രഹാം, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മനോജ് പി.പി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സുജീത, സീനിയര്‍ മാനേജര്‍മാരായ പ്രവീണ്‍കുമാര്‍, സി. ഗീത, ടി. സുകുമാരന്‍, വി. പ്രകാശന്‍, ജയരാജന്‍ കെ.കെ, കെ. രഘു, ടി. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി, ആലപ്പുഴ റീജിയണല്‍ ഓഫീസും സി.പി.സി.യും ചേര്‍ന്നു സംഘടിപ്പിച്ച കൂട്ടയോട്ടം കേരളബാങ്ക് ഡയറക്ടര്‍ പി. ഗാനകുമാര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. ആലപ്പുഴ ഡി.വൈ.എസ്.പി മധു ബാബുവും സിനിമാതാരങ്ങളായ അറുമുഖന്‍, ആലപ്പുഴ സുദര്‍ശന്‍ തുടങ്ങിയവരും സംബന്ധിച്ചു. ജനറല്‍ മാനേജര്‍ ഷാജു ജോര്‍ജ്, ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍ സുബിന, ജോയിന്റ് ഡയറക്ടര്‍ വിജയകുമാര്‍, സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ വി.എന്‍. വിജയകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷിബു, ബാങ്ക് ഡി.ജി.എം, പി.എന്‍. രാജേഷ്, ഡി. പ്രീത, ശ്രീദേവിയമ്മ, ഡി.ജി.എം. ബിനു ജെ. നാല്‍പതഞ്ചില്‍ എന്നിവര്‍ സംസാരിച്ചു.

കോട്ടയത്തു കേരളബാങ്ക് ദിനാഘോഷത്തിനു കേരളബാങ്ക് ഡയറക്ടര്‍ കെ.ജെ. ഫിലിപ്പ് നേതൃത്വം നല്‍കി. ജനറല്‍ മാനേജര്‍ ലതാപിള്ള, സി.പി.സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ടി.പി. ജോസഫ്, ബിന്ദു, ശശികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വയനാട് സി.പി.സി.യുടെ ഷോര്‍ട്‌റണ്‍ കല്‍പറ്റ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ബിജൂജന്‍ ഇ.കെ. ഫ്‌ളാഗ് ഓഫ് ചെയ്തു. സഹകരണറിസ്‌ക് ഫണ്ട് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ പതാക ഉയര്‍ത്തി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബിനു എന്‍.വി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിനോദന്‍ ചെറിയാലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.കോഴിക്കോട് റീജിയണല്‍ ഓഫീസ് സംഘടിപ്പിച്ച ഷോര്‍ട് റണ്‍ കേരളബാങ്ക് ഡയറക്ടര്‍ ഇ. രമേശ്ബാബു ഫ്‌ളാഗ്ഓഫ് ചെയ്തു. റീജിയണല്‍ ജനറല്‍ മാനേജര്‍ ഷിബു എം.പി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി. രാജീവ്, ബിനു എല്‍.പി, ദീപ എം.എസ്, അസിസ്റ്റന്റ് ജനറല്‍മാനേജര്‍ കെ.ടി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കണ്ണൂര്‍ റീജിയണല്‍ ഓഫീസിനുമുന്നില്‍ കൂട്ടയോട്ടം കേരളബാങ്ക് ഡയറക്ടര്‍ കെ.ജി. വല്‍സലകുമാരി ഫ്‌ളാഗ്ഓഫ് ചെയ്തു. ജനറല്‍ മാനേജര്‍ നവനീത്കുമാര്‍, ഡി.ജി.എം.മാരായ ലീന കെ, റീനജയരാജ്, ഷിംലി, ദിനേശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കണ്ണൂര്‍ ജില്ലയിലെ 65 ശാഖയിലും ഉപഭോക്തൃസംഗമം സംഘടിപ്പിക്കുന്നുണ്ട്. പാലക്കാട്ട് കൂട്ടയോട്ടവും ഉപഭോക്തൃസംഗവും നടത്തി. കേരള ബാങ്ക് ഡയറക്ടര്‍ എ. പ്രഭാകരന്‍ എം.എല്‍.എ. ഫ്‌ളാഗ്ഓഫ് ചെയ്തു. ജനറല്‍ മാനേജര്‍ പി. ആര്‍. ചന്ദ്രമോഹനന്‍, എം. ജയശ്രീ, കെ.എന്‍. സതീഷ്‌കുമാര്‍, എ.ജി.എം. വി.എസ്. ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉപേേഭാക്തൃസംഗമത്തില്‍ കേരളബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം പി.എ. ഉമ്മര്‍ അധ്യക്ഷനായി. ഇടപാടുകാരെ ആദരിച്ചു.ലപ്പുറത്ത് കൂട്ടയോട്ടം കേരളബാങ്ക് ഡയറക്ടര്‍ പി. അബ്ദുള്‍ഹമീദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

Moonamvazhi

Authorize Writer

Moonamvazhi has 112 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News