സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ഇന്ന് മുതൽ eTSB വഴി. സഹകരിക്കുന്നത് ചുരുക്കം ജീവനക്കാർ.
മുഴുവൻ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി eTSB വഴി ആക്കി ശമ്പള വിതരണ പരിഷ്കാരം ഏർപ്പെടുത്തുവാൻ സർക്കാർ തീരുമാനിച്ചിരുന്നു.
ഇതു സംബന്ധിച്ച് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ശമ്പളം eTSB വഴി ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെങ്കിലും ജൂലൈ 31-ന് അകം e TSB അക്കൗണ്ടുകൾ ആരംഭിച്ച് നടപടികൾ പൂർത്തീകരിക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
ശമ്പളം e TSB യിൽ നിലനിർത്തുന്നതിന് സമ്മത പത്രം ഏർപ്പെടുത്തിയിരുന്നൂവെങ്കിലും അഞ്ച് ലക്ഷത്തോളം ജീവനക്കാർ ശമ്പളം നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നാണ് സമ്മതപത്രത്തിൽ എഴുതി നൽകിയത്. 20 ശതമാനത്തിൽ താഴെ ജീവനക്കാരാണ് ശമ്പളത്തിൽ നിന്നും ചെറിയ ശതമാനം തുക ട്രഷറിയിലെ eTSB യിൽ നിലനിർത്താൻ സമ്മതിച്ചത്. ശമ്പള തുകയിൽ 0 മുതൽ 100 ശതമാനം വരെ eTSB യിലോ അവരവരുടെ ബാങ്ക് അക്കൗണ്ടിലോ വരുന്ന രീതിയിൽ ക്രമീകരിക്കാൻ സാധിക്കും.
ഭരണപക്ഷ സംഘടനയിലുള്ള ജീവനക്കാരുടെ മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെങ്കിലും eTSBയിൽ ശമ്പളം നില നിർത്തുന്നതിന് ഭൂരിപക്ഷം പേരും തയ്യാറായിട്ടില്ല.
പ്രതിപക്ഷ സംഘടനയിലെ ജീവനക്കാരിൽ 95 ശതമാനത്തിലധികം ശമ്പള തുക പിൻവലിക്കുവാനുള്ള സൗകര്യാർഥ്യം eTSB യിൽ ശമ്പളം നിലനിർത്താതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളം മാറ്റണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് ട്രഷറി നിയന്ത്രണം കൊണ്ടുവരുമെന്നതും ശമ്പള തുക പിൻവലിക്കുവാനുള്ള ബുദ്ധിമുട്ടുമാണ് ജീവനക്കാരെ ശമ്പള വിതരണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന പുതിയ പരിഷ്കാരത്തിൽ നിന്നും മാറി നിൽക്കുവാൻ പ്രേരിപ്പിച്ചിരിക്കുന്നത്.
കൂടുതൽ സർക്കാർ ജീവനക