50 ലക്ഷം ചിലവിൽ ഡയാലിസിസ് കേന്ദ്രവും ആംബുലൻസ് സർവ്വീസും തുടങ്ങാൻ പദ്ധതിയിട്ട് ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി
കുന്നംകുളം കേന്ദ്രമാക്കി ഡയാലിസിസ് യൂണിറ്റും,ആംബുലൻസ് സർവ്വീസും ആരംഭിക്കുവാൻ ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാമത് വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചു. പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി 50 ലക്ഷം രൂപ സമാഹരിക്കുവാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.ബിജുബാൽ റിപ്പോർട്ടും സക്കറിയ ചീരൻ കണക്കും അവതരിപ്പിച്ചു ഫാ: സോളമൻ ഒ.ഐ.സി, സി.എസ് ജീസൺ, ഡിക്സ് ഫ്രാൻസിസ്,കെ.കെ ബാലകൃഷ്ണൻ, എ.എ ഇസ്മയിൽ, ജിജി വർഗ്ഗീസ് എന്നിവർ സംസാരിച്ചു പെൻക്കൊ ബക്കർ സ്വാഗതവും ഷെമീർ ഇഞ്ചിക്കാലയിൽ നന്ദിയും പറഞ്ഞും പുതിയ ഭാരവാഹികളായി ലെബീബ് ഹസ്സൻ (പ്രസിഡണ്ട്) പെൻക്കൊ ബക്കർ, ജോയി മണ്ടുംബാൽ (വൈസ്: പ്രസിഡണ്ട്) എം.ബിജുബാൽ (സെക്രട്ടറി) ഷെമീർ ഇഞ്ചിക്കാലയിൽ, സി.കെ അനൂജ് (ജോ: സെക്രട്ടറി) സക്കറിയ ചീരൻ (ട്രഷറർ) എന്നിവരേയും യോഗം തെരഞ്ഞെടുത്തു.