സുഭാഷ് യാദവ് ദേശീയ പുരസ്‌കാരം നാലാം തവണയും പാപ്പിനിവട്ടം ബാങ്ക് ഏറ്റുവാങ്ങി..

adminmoonam

സുഭാഷ് യാദവ് ദേശീയ പുരസ്‌കാരം തൃശ്ശൂർ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് നാലാം തവണയും ഏറ്റുവാങ്ങി.മുംബൈയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഇ.കെ ബിജു,സെക്രട്ടറി ജിനി ഡയറക്ടർ സണ്ണി ,ടെക്നിക്കൽ ഡയറക്ടർ മുരുകേശൻ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.ഒരു ലക്ഷത്തോളം വരുന്ന രാജ്യത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിൽ നിന്നും 2018 -2019 വർഷത്തെ സുഭാഷ് യാദവ് ദേശീയ പുരസ്‌കാരമാണ് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചത്.

സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷനായ NAFSCOB ബാങ്കിങ് ബാങ്കിങ് ഇതര മേഖലകളിൽ മികച്ച പ്രകടനത്തെ മുൻ നിർത്തി നൽകി വരുന്ന ഇ ബെസ്ററ് പെർഫോമൻസ് അവാർഡ് ഒന്നാം സ്ഥാനത്തോടെ ഇത് നാലാം തവണയാണ് ബാങ്കിന് ലഭിക്കുന്നത്. രാജ്യത്തെ ഒരു സഹകരണ സ്ഥാപനത്തിനും ലഭിച്ചിട്ടില്ലാത്ത റെക്കോർഡ് നേട്ടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News