3200 കോടി രൂപ വായ്പ നൽകാൻ കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്

[email protected]

നടപ്പു സാമ്പത്തിക വർഷം 3200 കോടി രൂപയുടെ വായ്പാ വിതരണം ലക്ഷ്യമിട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്. കാർഷിക മേഖലയിൽ മാത്രം 1097.45 കോടി രൂപ വായ്പയായി നൽകും.കഴിഞ്ഞ സാമ്പത്തിക വർഷം 2327.55 കോടി രൂപയാണ് വിവിധ വായ്പാ പദ്ധതികളിലായി ബാങ്ക് വിതരണം ചെയ്തത്.771.28 കോടി രൂപ കാർഷിക മേഖലയിൽ ആണ്.

കഴിഞ്ഞ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് ബാങ്കിന്റെ അറ്റാദായം 27.53 കോടി രൂപയാണ്. ഒറ്റത്തവണ വായ്പ തീർപ്പാക്കൽ പദ്ധതിയും നവകേരളം കുടിശ്ശിക നിവാരണ പദ്ധതിയും ബാങ്ക് നടപ്പിലാക്കിയിരുന്നു. വായ്പ തിരിച്ചടക്കാൻ പ്രോത്സാഹനം നൽകുന്നതിനായി മൊത്തം പലിശ തുകയിൽ 10 ശതമാനം വരെയും പരമാവധി 8000 രൂപ വരെയും പലിശയിളക് നൽകി വരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 80 ലക്ഷം രൂപയാണ് നൽകുന്നത്. സാലറി ചലഞ്ചിന്റെ ഭാഗമായാണ് ഇത്രയും തുക നൽകുന്നത്.ആദ്യ ഗഡുവായി 18 ലക്ഷം രൂപ കൈമാറി. പ്രളയത്തിൽ വീട് പൂർണമായും തകർന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം മുടക്കി 10 വീടുകൾ നിർമിച്ച് നൽകും.നിലവിൽ നാശനഷ്ടം സംഭവിച്ച ബാങ്കിന്റെ വായ്പക്കാർക്ക് ആശ്വാസ പദ്ധതികളും നടപ്പാക്കും .കൂടുതൽ കർഷക ആശ്വാസ പദ്ധതികൾ നടപ്പാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ് പറഞ്ഞു. ഇതിനായി ഗാരന്റി കമ്മീഷൻ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News