2022 ഏപ്രിലില്‍ സഹകരണ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍

Deepthi Vipin lal

അഡീഷണൽ രജിസ്ട്രാർ എം.ബിനോയ് കുമാറടക്കം 18 പേരാണ് 2022 ഏപ്രിലില്‍ സഹകരണ വകുപ്പില്‍ നിന്ന് വിരമിച്ചത്. സഹകരണ എക്സ്പോ വിജയമാക്കി എന്ന ആത്മസംതൃപ്തിയോടെയാണ് അഡീഷണൽ രജിസ്ട്രാർ ബിനോയ് കുമാർ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നത്.

കോഴിക്കോട് സഹകരണ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ ബജറ്റിൽ അനുവദിച്ചത്         ടി. ജയരാജൻ കോഴിക്കോട് ജോയിൻറ് രജിസ്ട്രാർ ആയിരിക്കുമ്പോഴാണ്.

ഏപ്രിലിൽ വിരമിച്ചവർ ഇവരാണ്:

1. എം. ബിനോയ് കുമാര്‍ (അഡീഷണല്‍ രജിസ്ട്രാര്‍) തിരുവനന്തപുരം.

2. ടി. ജയരാജന്‍ (ജോയിന്റ് രജിസ്ട്രാര്‍) കോഴിക്കോട്.

3.ഷിബുന. കെ. മൂഹമ്മദ് (ജോയിൻറ് രജിസ്ട്രാര്‍).

4.പി. ഷണ്‍മുഖന്‍  (അസിസ്റ്റന്റ് രജിസ്ട്രാര്‍) മണ്ണാര്‍ക്കാട്.

5.  പവിത്രന്‍. പി. (അസിസ്റ്റന്റ് രജിസ്ട്രാര്‍ ) കണ്ണൂര്‍.

6. റീന. ജെ.ആര്‍  (അസിസ്റ്റന്റ് രജിസ്ട്രാര്‍ ) തിരുവനന്തപുരം.

7. ഹേമലത എന്‍.ആര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍) തിരുവനന്തപുരം.

8.ജയന്‍.ബി (അസിസ്റ്റന്റ് രജിസ്ട്രാര്‍).

9. കെ.പി പ്രേമ (അസിസ്റ്റന്റ് രജിസ്ട്രാര്‍).

10. സുനിത. വി (അസിസ്റ്റന്റ് രജിസ്ട്രാര്‍).

11.ഗോവിന്ദന്‍ കുട്ടി. വി (അസിസ്റ്റന്റ് രജിസ്ട്രാര്‍).

12. നൗഷാദ് എ.ആര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍).

13.കെ.കെ. പ്രകാശന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍).

14.ബാലകൃഷ്ണന്‍ പാലത്തിങ്കല്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍).

15.ചാക്കോ .ടി.കെ (അസിസ്റ്റന്റ് രജിസ്ട്രാര്‍).

16. ഗോപാലകൃഷന്‍ എ.സ് (അസിസ്റ്റന്റ് രജിസ്ട്രാര്‍).

17.രമേശന്‍ വടവതി (സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍) കണ്ണൂര്‍.

18.ശശീന്ദ്രന്‍ വി.കെ  (സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍).

തിരുവനന്തപുരം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ നിന്നു വിരമിക്കുന്ന അഡീഷണൽ രജിസ്ട്രാർ എം.ബിനോയ് കുമാർ, ജെ ആർ.റീന, എൻ.ആർ ഹേമലത എന്നിവർക്ക് വെൽഫെയർ കമ്മിറ്റി യാത്രയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, സഹകരണ സംഘം രജിസ്ട്രാർ അദീല അബ്ദുള്ള, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News