2020 ജനുവരി 8ന് ദേശീയ പണിമുടക്ക്.
2020 ജനുവരി 8ന് രാജ്യത്തെ ഏറ്റവും വലിയ ദേശീയ പണിമുടക്ക് നടത്താൻ രാജ്യത്തെ പ്രധാനതൊഴിലാളി സംഘടനകൾ തീരുമാനിച്ചു.12 ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഇന്ന് ദില്ലിയിൽ സിഐടിയു, എഐടിയുസി, ഐൻടിയുസി തുടങ്ങി 10 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദില്ലിയിൽ സംഘടിപ്പിക്കപ്പെട്ട തൊഴിലാളി കൺവെൻഷനിൽ പതിനായിരത്തിലധികമാളുകൾ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി അണിനിരന്ന തൊഴിലാളികളുടെ കൺവെൻഷനിൽ മൂന്ന് കാര്യങ്ങളാണ് തീരുമാനിച്ചത്. ഒക്ടോബറിലും നവംബറിലുമായി തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന-ജില്ലാ കൺവെൻഷനുകൾ വിളിച്ചുചേർക്കും. ഈ സംയുക്ത കൺവെൻഷനുകളിലെ തീരുമാനങ്ങൾ ഫാക്ടറികളിലെയുൾപ്പെടെ ഏറ്റവും അടിസ്ഥാനവർഗ തൊഴിലാളികളിലേക്ക് ഡിസംബർ മാസത്തോടെ യോഗങ്ങളിലൂടെയും നോട്ടീസുകളിലൂടെയും എത്തിക്കും. 2020 ജനുവരി 8ന് ദേശീയ പണിമുടക്ക് സംഘടിപ്പിക്കാനും ഇന്ന് ചേർന്ന കൺവെൻഷൻ തീരുമാനിച്ചു.