2011 ലെ പുനർനിക്ഷേപ പദ്ധതി നിർത്തി വെയ്ക്കണം – സഹകരണ സംഘം രജിസ്ട്രാർ 

moonamvazhi

2011ലെ നിക്ഷേപ സമാഹരണ കാലയളവിലേക്ക് മാത്രമായി ആവിഷ്കരിച്ചിരുക്കുന്ന പുനർനിക്ഷേപ (Re-investment) പദ്ധതി ഏതെങ്കിലും സഹകരണ സംഘങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അതുടനെ നിർത്തിവയ്ക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ആവശ്യപ്പെട്ടു.

2011ലെ നിക്ഷേപ സമാഹരണത്തിന് മുന്നോടിയായി 2011 ഫെബ്രുവരി 23 ലെ 18/2011 നമ്പറിലുള്ള സർക്കുലറിലാണ് പുനർനിക്ഷേപ പദ്ധതി ആവിഷ്കരിച്ചിരുന്ന കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് പരിഷ്കരിച്ച് സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കിയിരുന്നു. 2011 – ൽ ആവിഷ്കരിച്ച ഈപദ്ധതി ഏതെങ്കിലും സഹകരണ സംഘങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അത് ഉടനെ നിർത്തിവയ്ക്കണമെന്നും രജിസ്ട്രാർ നിർദ്ദേശിച്ചു.

നിക്ഷേപ സമാഹരണ കാലയളവിന് മുൻപ് നിക്ഷേപിച്ചിരുന്ന സ്ഥിരനിക്ഷേപങ്ങൾ പുതിയ പലിശ നിരക്കിൽ കൂടിയ കാലയളവിലേക്ക് പുനർ നിക്ഷേപിക്കുന്നതായിരുന്നു ആ പദ്ധതി. എന്നാൽ ഈ പദ്ധതി 2011 ലെ നിക്ഷേപ സമാഹരണ കാലയളവിലേക്ക് മാത്രമായാണ് നടപ്പാക്കിയിരുന്നതെന്ന് രജിസ്ട്രാർ 04/2024 നമ്പറിൽ ഇറക്കിയ പുതിയ സർക്കുലറിൽ പറയുന്നു.

ചില സംഘങ്ങൾ ഇപ്പോഴും ഈ പദ്ധതിതുടരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതേപ്പറ്റി നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും രജിസ്ട്രാർ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് സഹകരണ സംഘങ്ങൾക്ക് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഈ പദ്ധതി നിർത്തിവെക്കാൻ രജിസ്ട്രാർ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.