2000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാം

moonamvazhi

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവിൽ കൈവശമുള്ള 2000-ന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അറിയിച്ചു. 2000-ന്റെ നോട്ടുകൾ ഉപഭോക്താക്കൾക്ക് താൽക്കാലികമായി നിർത്തണമെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകി.

ആർബിഐയുടെ ‘ക്ലീൻ നോട്ട് പോളിസി’യുടെ ഭാഗമാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നത്. മെയ് 23 മുതൽ ഏത് ബാങ്കിൽ നിന്നും 2000-ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർബിഐ അറിയിച്ചു. എന്നാൽ ഒറ്റത്തവണ 20,000 രൂപ വരെ മാത്രമേ മാറ്റാൻ സാധിക്കൂ. 2016 നവംബർ എട്ടിനാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 100ന്റെയും നോട്ടുകൾ പിൻവലിച്ച് 2000-ന്റെ നോട്ടുകൾ ആർബിഐ ഇറക്കിയത്. 2023 സെപ്റ്റംബർ 30 മുതൽ 2000 വരെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകൾക്ക് സൗകര്യമുണ്ട്. 2018-ന് ശേഷം 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. നോട്ടുകൾ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആർ.ബി.ഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News