194 N ഉൾപ്പെടെയുള്ള മുഴുവൻ കേസുകളിലുമുള്ള സ്റ്റേ ഉത്തരവുകൾ ഹൈക്കോടതി നീട്ടി.
194 N ഉൾപ്പെടെയുള്ള മുഴുവൻ കേസുകളിലുമുള്ള സ്റ്റേ ഉത്തരവുകൾ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മാർച്ച് 24 ന് കേന്ദ്ര സർക്കാർ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരാൻ കഴിഞ്ഞില്ല. അതു കൊണ്ട് മാർച്ച് 25 ന് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഫുൾ ബെഞ്ച് കാലാവധി അവസാനിക്കുന്ന എല്ലാ താൽകാലിക സ്റ്റേ ഉത്തരവുകളുടെയും കാലാവധി നീട്ടി ഉത്തരവായിരുന്നു. ഈ ഉത്തരവ് ആഗസ്ത് 3 ന് അവസാനിക്കുന്നതിൻ്റെ വെളിച്ചത്തിലായിരുന്നു ഇന്ന് ഫുൾ ബെഞ്ച് ഉത്തരവുകളുടെ കാലാവധി മറ്റൊരു ഉത്തരവുണ്ടുകുന്നത് വരെ നീട്ടിയത്.
മാർച്ച് 17 ന് ബാലരാമപുരം സർവ്വീസ് സഹകരണ ബേങ്കിൻ്റെ കേസിലാണ് ആദായ നികുതി 194 N നോട്ടീസ് സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നത്. എന്നാൽ ലോക് ഡൗൺ സമയത്ത് സിറ്റിംഗുണ്ടായിരുന്നപ്രത്യേക ബെഞ്ചിൽ ഫയൽ ചെയ്ത കേസുകളിൽ സ്റ്റേ ഉത്തരവുകൾ മൂന്നു മാസത്തേക്കായിരുന്നു. ഈ ഉത്തരവുകൾക്ക് ഫുൾബെഞ്ചിൻ്റെ പൊതു ഉത്തരവിൻ്റെ ആനുകൂല്യം ലഭിക്കും.