കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പലിശ സഹിതം ആഗസ്റ്റ് മുപ്പതിനുളളിൽ തിരിച്ചു നൽകും – സഹകരണ മന്ത്രി
ഓഗസ്റ്റ് മുപ്പതിനുള്ളിൽ കരുവന്നൂർ ബാങ്കിലെ മുഴുവൻ ഡെപ്പോസിറ്റ്മാർക്ക് പലിശയടക്കം പണം കൊടുത്തു തീർക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
നിക്ഷേപം അവിടെ തന്നെ നിലനിർത്താൻ താൽപര്യമുള്ള ഡെപ്പോസിറ്റ് മാർക്ക് അവിടെത്തന്നെ നിക്ഷേപം നടത്താം. അല്ലാത്ത മുഴുവൻ ആളുകൾക്കും പലിശ അടക്കമുള്ള നിക്ഷേപം ഓഗസ്റ്റ് മുപ്പതിനുള്ളിൽ കൊടുത്തു തീർക്കുമെന്ന് സഹകരണ മന്ത്രി പറഞ്ഞു.