പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു
പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് സൗജന്യമായി പെരിന്തല്‍മണ്ണ സ്‌ക്കൂള്‍ കോംപ്ലക്‌സ് – ചമയം ടെക്‌സ്റ്റെയില്‍സ് റോഡില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. ബാങ്ക് പ്രസിഡന്റ് ചേരിയില്‍ മമ്മി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് മുഹമ്മദ് മുസ്തഫ.എം, ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു കുമാര്‍.ടി, ഗേള്‍സ് ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സക്കീര്‍ ഹുസൈന്‍, ഉസ്മാന്‍ തെക്കത്ത്, അലിക്കുട്ടി പച്ചീരി, ഇബ്രാഹിം.സി.എം, ബിലാല്‍.ടി, ഫാറൂക്ക്, ഖാദര്‍.വി. സി. എന്നിവര്‍ പങ്കെടുത്തു.