പി.റ്റി ഉലഹന്നാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
എന്‍.എം.ഡി.സി ഡയറക്ടറും, പ്രമുഖ സഹകാരിയും, പൊതുപ്രവര്‍ത്തകനുമായിരുന്ന പി.റ്റി ഉലഹന്നാന്റെ വേര്‍പാടില്‍ ഭരണ സമിതി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ പതിനാല് വര്‍ഷമായി ഡയറക്ടര്‍ പദവിയില്‍ തുടരുന്ന അദ്ദേഹം മീനങ്ങാടി മില്‍ക് സൊസൈറ്റി പ്രസിഡന്റ് കൂടിയാണ്. യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് കടന്നുവന്ന് കര്‍ഷക തൊഴിലാളികളുടെയും, തൊഴിലാളികളുടെയും നേതാവായി മാറിയ അദ്ദേഹം മൂന്നര പതിറ്റാണ്ടിലേറെക്കാലം സഹകരണ മേഖലയില്‍ നിറ സാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് സഹകരണ മേഖലയ്ക്കും, പൊതു പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് – ഭരണ സമിതി അഭിപ്രായപ്പെട്ടു. ഭരണ സമിതി ചെയര്‍മാന്‍ പി. സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.
[mbzshare]