100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

Deepthi Vipin lal

100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

 

ടി.ടി. ഹരികുമാര്‍
(അസി.ഡയരക്ടര്‍,
സഹകരണ വകുപ്പ്, കൊല്ലം)

ചോദ്യങ്ങള്‍

1. ലാന്റ് ഓഫ് ദ തണ്ടര്‍ ഡ്രാഗണ്‍ എന്നു വിളിക്കുന്നതു ഏതു രാജ്യത്തെയാണ് ?
2. സീക്കര്‍ ടെക്‌നോളജി ( seeker technology ) ഉപയോഗിച്ചുള്ള ഇന്ത്യയുടെ ക്രൂയിസ് മിസൈല്‍ ഏതാണ് ?
3. പാകിസ്താന്‍ എന്ന പേര് ആദ്യമായി വിളിച്ചതു ആരാണ് ?
4. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
5. അണ്ടര്‍സ്റ്റാന്റിങ് ഇന്ത്യ എന്ന കൃതി രചിച്ചതാര് ?
6. പങ്കജ് അദ്വാനി ഏതു സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടയാളാണ് ?
7. വിറ്റാമിന്‍ സി. യുടെ കുറവു മൂലം ഉണ്ടാകുന്ന രോഗം ?
8. ഗാര്‍ബ എന്ന നൃത്തം ഏതു ഇന്ത്യന്‍ സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് ?
9. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതെന്ന് ?
10. റാണി പദ്മിനി എന്ന കപ്പലിന്റെ പ്രത്യേകതയെന്ത് ?
11. ദേശീയ മാനേജ്‌മെന്റ് ദിനം എന്നാണ് ?
12. അകങഅ യുടെ മുഴുവന്‍ രൂപം ?
13. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്താണു നിര്‍വഹിക്കുന്നത് ?
14. ലോക മാതൃഭാഷാദിനം എന്നാണ് ?
15. ലോകഭാഷയില്‍ മലയാളത്തിനു എത്രാം സ്ഥാനമാണുള്ളത് ?
16. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളനുസരിച്ചു 22 ഭാഷകളില്‍ മലയാളത്തിനു എത്രാം സ്ഥാനമാണുള്ളത് ?
17. എത്രത്തോളം ചെലവഴിക്കാന്‍ പറ്റുമോ അത്രത്തോളം ചെലവഴിക്കണം എന്ന സാമ്പത്തിക ശാസ്ത്ര തത്വത്തിന്റെ പേര് ?
18. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ റീട്ടെയില്‍ വിലയുടെ എത്ര ശതമാനമാണു നികുതി ?
19. മനുഷ്യനെ ബഹിരാകാശത്തു എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിനു നല്‍കിയിരിക്കുന്ന പേര് ?
20. ഡെഫിസിറ്റ് മിത്ത് എന്ന പുസ്തകത്തിന്റെ രചയിതാവാര് ?
21. ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തകം രചിച്ചതാര് ?
22. കേരളത്തിലെ എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപത്തിന്റെ എത്ര ശതമാനമാണു സഹകരണ ബാങ്കുകളിലുള്ളത് ?
23. ഒ.ടി.ടി. യുടെ മുഴുവന്‍ രൂപം ?
24. ചിന്തയുടെ പ്രത്യക്ഷത്തിലുള്ള വാസ്തവികതയാണു ഭാഷ എന്നു പറഞ്ഞതാരാണ് ?
25. ആര്‍ക്കിടെക്ച്ചര്‍ ഓഫ് ലാംഗ്വേജ് എന്ന പുസ്തകം എഴുതിയതാര് ?
26. 2020 ലെ കേരള സര്‍ക്കാരിന്റെ ചിത്രകലാ ബഹുമതിയായ രാജാരവിവര്‍മ പുരസ്‌കാരം ലഭിച്ചതാര്‍ക്കാണ് ?
27. ഇക്കൊല്ലത്തെ ഓസ്‌ട്രേല്യന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം നേടിയതാര് ?
28. ആദ്യത്തെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചതാര്‍ക്കാണ് ?
29. ബ്ലൂംബര്‍ഗ് മില്യണേഴ്‌സ് സൂചിക പ്രകാരം ഏഷ്യയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ധനികനാര് ?
30. ലോകകപ്പില്‍ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബാര്‍, കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരങ്ങള്‍ നേടിയ കളിക്കാരനാര് ?
31. കോണ്‍ ലോസ് ( Corn Laws ) എവിടെയാണു പാസാക്കിയത് ?
32. കോ-ഓപ്പറേറ്റീവ് ആര്‍ബിട്രേഷന്‍ കോടതിയില്‍ ഏതുതരം തര്‍ക്കങ്ങളാണു പരിഗണനയ്ക്കു വരുന്നത് ?
33. വോയ്ഡ് കോണ്‍ട്രാക്ട് ( void contract ) എന്നാലെന്താണ് ?
34. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ അക്കൗണ്ട് ഏതാണ് ?
35. കോ-ഓപ്പറേറ്റീവ് ന്യൂസ് ഡൈജസ്റ്റ് ആരാണു പ്രസിദ്ധീകരിക്കുന്നത് ?
36. എന്‍.എഫ്.സി.എഫിന്റെ മുഴുവന്‍ രൂപം ?
37. കെ.സി.എസ്. ആക്ട് വകുപ്പ് 60, റൂള്‍ 57 എന്താണ് ?
38. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ എന്നാണു നിലവില്‍ വന്നത് ?
39. ബുഷെ ( Busche ) ഏതു രാജ്യത്തെ കോ-ഓപ്പറേറ്റീവ് വര്‍ക്കുഷോപ്പാണ് ?
40. കാര്‍വെ ( Carve ) കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് ?
41. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ചീഫ് പ്രൊമോട്ടര്‍ എത്ര ദിവസത്തിനകം സൊസൈറ്റിയുടെ
ആദ്യത്തെ ജനറല്‍ ബോഡി വിളിച്ചുകൂട്ടണം ?
42. കെ.സി.എസ്. ആക്ടില്‍ ചട്ടം 190 എന്താണ് ?
43. ട്രയല്‍ ബാലന്‍സില്‍ കാണാത്ത എറര്‍ എന്താണ് ?
44. പേറ്റന്റിന്റെ റിന്യൂവല്‍ ഫീ ഏതു ചെലവാണ് ?
45. കാഷ് ബുക്ക് എന്തല്ല ?
46. അസറ്റിനു യഥാര്‍ഥ വാല്യൂ ഇല്ലെങ്കില്‍ അതിനെ എന്തു വിളിക്കും ?
47. പാര്‍ട്ട്ണര്‍മാര്‍ തമ്മിലുള്ള എഴുതിവെച്ച എഗ്രിമെന്റിനെ എന്തു വിളിക്കും ?
48. സര്‍വീസ് ഏരിയ അപ്രോച്ച് നിലവില്‍ വന്ന വര്‍ഷമേത് ?
49. മിക്‌സഡ് ബാങ്കിങ് നിലവില്‍ വന്ന ആദ്യത്തെ രാജ്യം ?
50. ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ടില്‍ ബെയില്‍മെന്റിനെ നിര്‍വചിച്ചിരിക്കുന്നതു ഏതു സെക്ഷനിലാണ് ?
51. 1975 ഒക്ടോബര്‍ രണ്ടിനു നിലവില്‍ വന്ന ബാങ്ക് ഏത് ?
52. വായ്പ നിക്ഷേപങ്ങളുണ്ടാക്കും എന്നു പറഞ്ഞതാരാണ് ?
53. ഡിമാന്റ് ഡ്രാഫ്റ്റിന്റെ കാലയളവ് എത്ര ?
54. കണ്‍സ്യൂമര്‍ സൊസൈറ്റികളുടെ ഇന്ത്യയിലെ അപക്‌സ് സ്ഥാപനം ഏതാണ് ?
55. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആര് ?
56. അവാര്‍ഡ് നടപ്പാക്കുന്ന ഓഫീസര്‍ ആരാണ് ?
57. ജര്‍മനിയിലെ ഫാര്‍മേഴ്‌സ് സൊസൈറ്റികളെ സംഘടിപ്പിച്ചത് ആരാണ് ?
58. യൂണിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ എന്താണ് ?
59. റിസര്‍വിനു എന്തു ബാലന്‍സാണുള്ളത് ?
60. എന്‍.പി.ഐ.യുടെ പ്രൊവിഷന്‍ ഏതു കോസ്റ്റാണ് ?
61. നാഷണല്‍ ഹൗസിങ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ?
62. കെ.സി.എസ്. ആക്ടിലെ റൂള്‍ 16 എന്താണ് ?
63. ട്രേഡ് ഡിസ്‌ക്കൗണ്ട് ഏതു സൊസൈറ്റിയുമായി ബന്ധപ്പെട്ടതാണ് ?
64. ആസ്തികളുടെ തേയ്മാനം കഴിഞ്ഞുള്ള വാല്യുവിനെ എന്തു വിളിക്കും ?
65. നാഷണല്‍ റൂറല്‍ ക്രെഡിറ്റ് സ്റ്റെബിലൈസേഷന്‍ ഫണ്ടിന്റെ കസ്റ്റോഡിയന്‍ ആരാണ് ?
66. റിസര്‍വ് ബാങ്ക് വ്യത്യസ്ത പലിശ നിരക്കുകള്‍ നടപ്പാക്കിയത് ഏതു വര്‍ഷം ?
67. എശറൗരശമൃ്യ ്യെേെലാ ഏതുമായി ബന്ധപ്പെട്ടതാണ് ?
68. ഓഡിറ്റ് റിപ്പോര്‍ട്ട് എന്താണ് ?
69. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇലക്ഷന്‍ കമ്മീഷനെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?
70. ആര്‍ബിട്രേറ്ററുടെ തീരുമാനം എഴുതിയാല്‍ അതിനെ എന്തു വിളിക്കും ?
71. കെ.സി.എസ്. ആക്ടില്‍ മാനേജിങ് കമ്മിറ്റിയില്‍ വനിതകളുടെ സംവരണത്തെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?
72. ഇടപാടുകള്‍ പോസ്റ്റു ചെയ്യുന്നതു എവിടെയാണ് ?
73. വിന്‍ഡോ ഡ്രസ്സിങ് ഏതു സൊസൈറ്റിയുമായി ബന്ധപ്പെട്ടതാണ് ?
74. ത്രിഫ്റ്റ് ഫണ്ട് ഏതു സൊസൈറ്റിയുമായി ബന്ധപ്പെട്ടതാണ് ?
75. കാംപ്‌കോ ( CAMPCO ) യുടെ ആസ്ഥാനം എവിടെയാണ് ?
76. കേരളത്തില്‍ നീതി സ്‌റ്റോറുകള്‍ ആരംഭിച്ച വര്‍ഷം ?
77. ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടിയുടെ ജാമ്യത്തില്‍ വായ്പ കൊടുത്താല്‍ അതിനെ എന്തു വിളിക്കും ?
78. ആസ്തികളെ പെട്ടെന്നുതന്നെ കാഷാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ആ ആസ്തികളെ എന്തു വിളിക്കും ?
79. കെ.സി.എസ്. ആക്ടില്‍ വകുപ്പ് 63 എന്തിനെപ്പറ്റിയാണു പ്രതിപാദിക്കുന്നത് ?
80. സഹകരണ സൊസൈറ്റിയിലെ ഓഡിറ്റ് ഫീ ആര്‍ക്കാണു കൊടുക്കുന്നത് ?
81. ഒരാള്‍ ഒരു വോട്ട് എന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന സെക്ഷന്‍ ഏത് ?
82. റിസര്‍വ് ബാങ്ക് നിലവില്‍ വന്നതെന്ന് ?
83. ഇന്റേണല്‍ ഓഡിറ്ററുടെ ജോലി ഏതു രീതിയിലുള്ളതാണ് ?
84. കെ.സി.എസ്. ആക്ട് വകുപ്പ് 72 എന്തിനെപ്പറ്റിയാണു പ്രതിപാദിക്കുന്നത് ?
85. ട്രയല്‍ ബാലന്‍സ് ഒരു വര്‍ഷം എപ്പോഴൊക്കെ തയാറാക്കാം ?
86. മദ്രാസില്‍ സെന്‍ട്രല്‍ ലാന്റ് മോര്‍ട്ട്‌ഗേജ് ബാങ്ക് ആരംഭിച്ചതു എന്നാണ് ?
87. ഓഡിറ്റു കഴിഞ്ഞാല്‍ എത്ര കാലംവരെ ബുക്കുകളം റെക്കോഡുകളും സൂക്ഷിക്കണം എന്നു പ്രതിപാദിക്കുന്ന ചട്ടം ഏത് ?
88. റുപേ കാര്‍ഡ് നിലവില്‍ വന്ന വര്‍ഷമേത് ?
89. കാഷ് ക്രെഡിറ്റ് ഏതു രൂപത്തിലാണുള്ളത് ?
90. ഇന്റര്‍ ലൊക്കേറ്റര്‍ ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നതു ആരാണ് ?
91. കേരളത്തില്‍ സ്വര്‍ണ നിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ് ?
92. ഏറ്റവും കൂടുതല്‍ വന്‍കിട തുറമുഖങ്ങള്‍ ഏതു സംസ്ഥാനത്താണുള്ളത് ?
93. പുരളിമല ഏതു വിപ്ലവത്തിനാണു സാക്ഷ്യം വഹിച്ചത് ?
94. ഇറാഖ് സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പ്പാപ്പ ആര് ?
95. കേരളത്തിലെ ആദ്യത്തെ വനിതാ മേയര്‍ ആര് ?
96. ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ആര്‍ക്കൈവ്‌സ് പുരസ്‌കാരം നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ?
97. ഭാവിയിലെ ഇന്ധനം ഏതാണ് ?
98. രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച ആദ്യത്തെ ഇന്ത്യന്‍ വനിതാ താരം ആര് ?
99. മൗലികാവകാശങ്ങളുള്‍പ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യാന്‍
പാര്‍ലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി ഏതാണ് ?
100. പൊതു നിയമനങ്ങളില്‍ അവസരസമത്വം ഉറപ്പു നല്‍കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

ഉത്തരങ്ങള്‍

1. ഭൂട്ടാന്‍
2. ബ്രഹ്മോസ്
3. ചൗധരി റഹ്മത്ത് അലി
4. ജമ്മുകാശ്മീരിലെ വൂളാര്‍ തടാകം
5. വീരപ്പ മൊയ്‌ലി
6. സ്‌നൂക്കര്‍
7. സ്‌കര്‍വി
8. ഗുജറാത്ത്
9. 2001 സെപ്റ്റംബര്‍ 11
10. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ ഉണ്ടാക്കിയ ആദ്യത്തെ കപ്പലാണു റാണി പദ്മിനി
11. ഫെബ്രുവരി 21. 2007 ല്‍ AIMA ( ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ ) കനകജൂബിലിയാഘോഷിച്ചപ്പോള്‍ മുഖ്യാതിഥിയായിരുന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമാണു ഫെബ്രുവരി 21 മാനേജ്‌മെന്റ് ദിനമായി ആഘോഷിക്കാന്‍ നിര്‍ദേശിച്ചത്.
12. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍
13. മനസ്സിലാക്കുക, പഠിക്കുക, പ്രശ്‌നങ്ങള്‍ പരിഹരിക്കുക,തീരുമാനങ്ങള്‍ എടുക്കുക എന്നീ കഴിവുകള്‍ അനുകരിക്കാന്‍ കമ്പ്യൂട്ടറുകളെയും യന്ത്രങ്ങളെയും സഹായിക്കുക എന്ന പ്രക്രിയയാണു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍വഹിക്കുന്നത്.
14. ഫെബ്രുവരി 21
15. 26 -ാം സ്ഥാനം
16. ഒമ്പതാം സ്ഥാനം
17. നവ നാണ്യ തത്വം ( Modern Monetary Theory )
18. 69.3 ശതമാനം
19. ഗഗന്‍യാന്‍
20. സ്റ്റിഫാനി കില്‍ട്ടന്‍
21. അമേരിക്കന്‍ എഴുത്തുകാരനായ ലൂയി ഫിഷര്‍. 1949 ലാണു പുസ്തകം പ്രസിദ്ധീകരിച്ചത്.
22. 11 ശതമാനം. 64,687 കോടി രൂപയുടെ നിക്ഷേപം.
23. ഓവര്‍ ദ ടോപ് മീഡിയ പ്ലാറ്റ്‌ഫോം. 2008 ലാണു ഇന്ത്യയിലെത്തിയത്.
24. കാറല്‍ മാര്‍ക്‌സ്
25. നോം ചോംസ്‌കി
26. പാരീസ് വിശ്വനാഥന്
27. ജപ്പാന്റെ നവോമി ഒസാക്ക
28. ടി.ഇ. വാസുദേവന്‍
29. റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി
30. പാവ്‌ലോ റോസി
31. ബ്രിട്ടീഷ് പാര്‍ലമെന്റ്
32. നോണ്‍ മോണിറ്ററി തര്‍ക്കങ്ങള്‍
33. നിയമപരമായി നടപ്പാക്കാന്‍ പറ്റാത്തത് ( not enforced by law )
34. ഇന്‍കം ആന്റ് എക്‌സ്‌പെന്‍ഡിച്ചര്‍
35. ആര്‍.ബി.ഐ.
36. നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഫിഷറീസ്
37. അംഗങ്ങളല്ലാത്തവരുമായുള്ള ഇടപാടുകളുടെ നിയന്ത്രണം
38. 1970 നവംബര്‍ 21
39. ഫ്രാന്‍സ്
40. 1966
41. മൂന്നു മാസത്തിനുള്ളില്‍
42. ലീവ് റൂള്‍സ്
43. കോമ്പന്‍സേറ്റീവ് എറേഴ്‌സ്
44. റവന്യൂ എക്‌സ്‌പെന്‍ഡിച്ചര്‍
45. സ്റ്റേറ്റ്‌മെന്റ് അല്ല
46. ഫിക്റ്റീഷ്യസ് ( fictitious ) അസറ്റ്
47. പാര്‍ട്ട്ണര്‍ഷിപ്പ് ഡീഡ്
48. സര്‍വീസ് ഏരിയ അപ്രോച്ച് 1989 ലാണു നിലവില്‍ വന്നത്
49. ജര്‍മനി
50. സെക്ഷന്‍ 148
51. റീജ്യണല്‍ റൂറല്‍ ബാങ്ക്
52. ഹാര്‍ലി വിതേഴ്‌സ്
53. മൂന്നു മാസം
54. എന്‍.സി.യു.ഐ.
55. കെ.ആര്‍. ഗൗരിയമ്മ. 1957 ലെ ഇ.എം.എസ്. മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്നു.
56. സെയില്‍ ഓഫീസര്‍
57. ഡോ. ഹാസ്സ്
58. കണ്‍സ്യൂമര്‍ സൊസൈറ്റി
59. ക്രെഡിറ്റ് ബാലന്‍സ്
60. റിസ്‌ക് കോസ്റ്റ്
61. ന്യൂഡെല്‍ഹി
62. അംഗങ്ങളുടെ അംഗത്വം
63. കണ്‍സ്യൂമര്‍ സൊസൈറ്റിയുമായി
64. ബുക്ക് വാല്യു
65. നബാര്‍ഡ്
66. 1972
67. നോട്ട് ഇഷ്യൂവുമായി ബന്ധപ്പെട്ടത്
68. ഓഡിറ്റിന്റെ എന്‍ഡ് പ്രോഡക്ടാണ്
69. 28 ബി
70. അവാര്‍ഡ്
71. 28 ( എ )
72. ലെഡ്ജര്‍
73. കണ്‍സ്യൂമര്‍ സൊസൈറ്റി
74. ഹാന്റ്‌ലൂം വീവേഴ്‌സ് സൊസൈറ്റി
75. മംഗലാപുരം
76. 1997
77. മോര്‍ട്ട്‌ഗേജ് ലോണ്‍
78. ലിക്വിഡ് അസ്സറ്റ്
79. സഹകരണ ഓഡിറ്റ്
80. ഗവണ്‍്‌മെന്റിന്
81. സെക്ഷന്‍ 20
82. 1935 ഏപ്രില്‍ ഒന്ന്
83. സ്ഥിരം സ്വഭാവം
84. ലിക്വിഡേറ്ററെ നിയമിക്കുന്നതു സംബന്ധിച്ച്
85. ഏതു സമയത്തും
86. 1924 ല്‍
87. റൂള്‍ 31
88. 2014
89. അഡ്വാന്‍സ്
90. ട്രിബ്യൂണല്‍
91. നിലമ്പൂര്‍
92. തമിഴ്‌നാട്. മൂന്നെണ്ണം. ചെന്നൈ, തൂത്തുക്കുടി, എന്നൂര്‍ തുറമുഖങ്ങള്‍.
93. പഴശ്ശി വിപ്ലവം
94. ഇപ്പോഴത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 2021 മാര്‍ച്ചിലാണു ചരിത്രം സൃഷ്ടിച്ച ഈ സന്ദര്‍ശനം നടന്നത്.
95. പ്രൊഫ. ഹൈമവതി തായാട്ട്. 1988-89 ല്‍ കോഴിക്കോട് മേയറായിരുന്നു.
96. അമിതാഭ് ബച്ചന്‍
97. നൈട്രജന്‍
98. മിതാലി രാജ്
99. 24-ാം ഭേദഗതി
100. അനുച്ഛേദം 16

Leave a Reply

Your email address will not be published.