100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

Deepthi Vipin lal

100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

 

ടി.ടി. ഹരികുമാര്‍

(അസി.ഡയരക്ടര്‍, സഹകരണ വകുപ്പ്, കൊല്ലം)

ചോദ്യങ്ങള്‍
——————
1. ഒരു സഹകരണ സ്ഥാപനത്തിന്റെ ഓഡിറ്റ് യഥാര്‍ഥത്തില്‍ തുടക്കമിടേണ്ടത് എന്നു മുതലാണ് ?

2. റോച്ച്‌ഡെയില്‍ പയനിയേഴ്‌സ് മൊത്തക്കച്ചവടത്തില്‍ ഏര്‍പ്പെട്ടത് എന്നു മുതലാണ് ?

3. സഹകരണ സ്ഥാപനത്തിലെ ജീവനക്കാരന് പരമാവധി എത്ര ശതമാനം ബോണസ് കിട്ടും ?

4. സഹകരണ ആര്‍ബിട്രേഷന്‍ കോടതി ഏതു തരത്തിലുള്ള തര്‍ക്കമാണ് പരിഹരിക്കുന്നത് ?

5. സഹകരണ സ്ഥാപനങ്ങളിലെ പലിശ നിശ്ചയിക്കുന്നത് ആരാണ് ?

6. സ്റ്റോക്ക് വാല്വേഷന്‍ ഏത് കോണ്‍സെപ്റ്റ് അനുസരിച്ചാണ് നടത്തുന്നത് ?

7. പേഴ്‌സണല്‍ അക്കൗണ്ടിലെ ഡെബിറ്റ് ബാലന്‍സ് എന്താണ് ?

8. കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന വാക്ക് ‘ ദ എക്കണോമിസ്റ്റ് ‘ എന്ന മാസികയില്‍ ആദ്യം ഉപയോഗിച്ചതാര് ?

9. ‘ന്യൂ ഹാര്‍മണി’ എന്ന സഹകരണ കോളണികളുടെ പ്രധാന ലക്ഷ്യം ?

10. ‘എ ന്യൂ വ്യൂ ഓഫ് സൊസൈറ്റി’ എന്ന പുസ്തകത്തിന്റെ രചയിതാവാര് ?

11. ‘ സഹകരണത്തിലെ അപ്പോസ്തലന്‍’ എന്നറിയപ്പെടുന്നതാര് ?

12. ഗ്രാമീണ വായ്പാ പ്രസ്ഥാനത്തിന്റെ പിതാവ് ?

13. ‘ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഓരോരുത്തര്‍ക്കും വേണ്ടി’ എന്ന സഹകരണ മുദ്രാവാക്യം
ആദ്യം ഉപയോഗിച്ചതാര് ?

14. ലോകത്ത് ഏറ്റവും സഹകരണ സാന്ദ്രമായ സാമ്പത്തിക വ്യവസ്ഥയുള്ള സ്ഥലമേത് ?

15. സഹകരണ വിദ്യാഭ്യാസത്തിന്റെ പിതാവായി അറിയപ്പെടുന്നതാര് ?

16. പ്രിന്‍സിപ്പിള്‍സ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് എന്ന പുസ്തകം എഴുതിയതാര് ?

17. സഹകരണ രംഗത്തെ ആദ്യത്തെ ജേര്‍ണല്‍ ഏത് ?

18. കേരളത്തിലെ ആദ്യത്തെ സഹകരണ ബാങ്ക് ഏത് ?

19. ഹെര്‍മന്‍ ഷൂള്‍സ് കൊണ്ടുവന്ന സഹകരണ സ്ഥാപനം ?

20. കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം കെട്ടിടത്തിന്റെ പേര് ?

21. സഹകരണ സ്ഥാപനത്തില്‍ ഡിവിഡന്റ് എപ്പോഴാണ് നല്‍കുന്നത് ?

22. കണ്‍സ്യൂമര്‍ സഹകരണ സംഘം ഏതു വിഭാഗത്തില്‍പ്പെടും ?

23. സഹകരണ അര്‍ബന്‍ ബാങ്കുകളിലെ തരളധനം നിശ്ചയിക്കുന്നതാര് ?

24. ഡബിള്‍ കമ്പാര്‍ട്ടുമെന്റ് സിസ്റ്റത്തില്‍ സ്റ്റോക്ക് സൂക്ഷിക്കുന്നത് എങ്ങനെ ?

25. ഹ്രസ്വകാല വായ്പക്കുള്ള മറ്റൊരു പേര് ?

26. എഡ്യുക്കേഷന്‍ ഫണ്ട് ഉപയോഗിക്കുന്നത് ആരാണ് ?

27. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിലെ മാഗ്നകാര്‍ട്ട എന്നറിയപ്പെടുന്ന റിപ്പോര്‍ട്ട് ഏത് ?

28. ഐ.സി.എ. യില്‍ അംഗത്വമുള്ള കേരളത്തിലെ സഹകരണ ബാങ്ക് ഏത് ?

29. എന്‍.സി.ഡി.സി. യിലെ ജനറല്‍ കൗണ്‍സിലില്‍ എത്ര അംഗങ്ങളുണ്ട് ?

30. ലാന്‍ഡ് മോര്‍ട്ട്‌ഗേജ് ബാങ്കുകളുടെ ജന്മസ്ഥലം ?

31. ഫാര്‍മേഴ്‌സ് സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചത് എങ്ങനെ ?

32. ലോകത്തിലെ ആദ്യത്തെ കണ്‍സ്യൂമര്‍ സ്റ്റോര്‍ രജിസ്റ്റര്‍ ചെയ്ത വര്‍ഷം ?

33. ‘ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് റിവ്യൂ ‘ ഏതു സ്ഥാപനത്തിന്റെ ത്രൈമാസിക പ്രസിദ്ധീകരണമാണ് ?
34. ടൂര്‍ഫെഡിന്റെ ആസ്ഥാനം ?

35. സ്വീഡനിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവാര് ?

36. സെക്ഷന്‍ – 94 കെ.സി.എസ്. ആക്ട് പ്രതിപാദിക്കുന്നത് എന്താണ് ?

37. സഹകരണ ബാങ്കിലെ അംഗത്വത്തിനുള്ള അംഗീകൃത തെളിവ് ( രേഖ ) എന്താണ് ?

38. ബുക്കുകളും റെക്കോഡുകളും ഇത്രകാലം സൂക്ഷിക്കണമെന്ന് പ്രതിപാദിക്കുന്ന സഹകരണച്ചട്ടം ഏത് ?

39. ഡെപ്പോസിറ്റ് ഗാരന്റ്ി സ്‌കീം പ്രതിപാദിക്കുന്ന സെക്ഷന്‍ ഏത് ?

40. ഇന്ററസ്റ്റ് ഓണ്‍ ഡ്രോയിങ്‌സ് എന്താണ് ?

41. ഓഹരിയുടമകള്‍ക്ക് നിയമപരമായി വിതരണം ചെയ്യുന്ന ലാഭത്തെ എന്തു വിളിക്കും ?

42. ഫിക്‌സഡ് അസ്സറ്റ് വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ലാഭം എങ്ങോട്ടു മാറ്റും ?

43. കന്നുകാലികള്‍ക്ക് ഡിപ്രിസിയേഷന്‍ ചാര്‍ജ് ചെയ്യുന്നത് ഏതു രീതിയാണ് ?

44. ഹ്യൂമണ്‍ റിസോഴ്‌സ് ബുക്‌സ് ഓഫ് അക്കൗണ്ടില്‍ റെക്കോഡ് ചെയ്യാത്തത് എന്തു കാരണത്താല്‍ ?

45. മോര്‍ട്ട്‌ഗേജിന്റെ ലിമിറ്റേഷന്‍ പിരീഡ് എത്ര ?

46. സഹകരണ സംഘം രജിസ്റ്റര്‍ ചെയ്താല്‍ എത്ര കാലത്തിനുള്ളില്‍ സഹകരണ യൂണിയനില്‍ അഫിലിയേഷന്‍ എടുക്കണം ?
47. ഡ്യൂ റ്റു (Due to) ഓഡിറ്റില്‍ എന്താണ് ?

48. ലൈബ്രറി പുസ്തകങ്ങളുടെ ഡിപ്രിസിയേഷന്‍ എത്ര ശതമാനം ?

49. വിത്തൗട്ട് ബുണ്ടീസ് ഫണ്ട് ആരംഭിച്ചതെവിടെ ?

50. ഫുഡ് ഫെയേഴ്‌സ് ഏതു രാജ്യത്തെ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

51. മാര്‍ക്കറ്റിങ് സൊസൈറ്റി പ്രൈസ് ഫ്‌ളക്‌ച്ച്വേഷന്‍ ഫണ്ടില്‍ എത്ര ശതമാനമാണ് നീക്കിവെക്കേണ്ടത് ?

52. അറ്റാച്ച്‌മെന്റിന് വിധേയമാകാത്ത ഫണ്ട് ഏതാണ് ?

53. എ.ടി.എം. സൗകര്യം ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ ജില്ലാ സഹകരണ ബാങ്ക് ?

54. കാംപ്‌കോ ( CAMPCO ) രജിസ്റ്റര്‍ ചെയ്യുന്നത് ഏതു നിയമപ്രകാരമാണ് ?

55. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഓഡിറ്ററെ നിയമിക്കുന്നത് ആരാണ് ?

56. ആക്ടീവ് പ്രൈസ് പോളിസി ആദ്യമായി തുടങ്ങിയ രാജ്യം ?

57. മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരുടെ പരീക്ഷണങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞത് ?

58. നീതി ഗ്യാസ് ആരാണ് വിതരണം ചെയ്യുന്നത് ?

59. സഹകരണ പ്രസ്ഥാനം ചൈനയില്‍ ആരംഭിച്ച വര്‍ഷം ?

60. 1904 ലെ സഹകരണ നിയമത്തില്‍ എത്ര സെക്ഷനുണ്ട് ?

61. ‘മൈ സെഡീഷ്യസ് ഹാര്‍ട്ട്’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?

62. എഫ്.എ.ടി.എഫിന്റെ മുഴുവന്‍ രൂപം ?

63. ‘വ്യത്യസ്തരാകാന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?

64. ഐ.സി.സി.എന്‍. ( International Union for Conservation of Nature ) ന്റെ ലക്ഷ്യം ?

65. ലോകത്ത് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഏറ്റവും ആധികാരികവും വിശദവുമായ വിവര സ്രോതസ് ഏത് ?

66. ഇന്ത്യയില്‍ നിന്ന് എത്ര സ്പീഷീസുകളാണ് എന്നെന്നേക്കുമായി അപ്രത്യക്ഷമായത് ?

67. കേരളത്തില്‍ നിന്ന് എത്ര സ്പിഷീസുകളാണ് എന്നെന്നേക്കുമായി അപ്രത്യക്ഷമായത് ?

68. 1953 മെയ് 29 ന് എന്താണ് സംഭവിച്ചത് ?

69. എവറസ്റ്റില്‍ ആദ്യം ആരുടെ കാലടിയാണ് പതിഞ്ഞത് ?

70. കാലപരിധി കഴിഞ്ഞിട്ടും ആസ്തികളുടെ വാല്യൂ നിലനിന്നാല്‍ അതിനെ എന്തു വിളിക്കും ?

71. ലൂസ് ടൂള്‍സി (loose tools )ന് ഡിപ്രിസിയേഷന്‍ കണക്കാക്കുന്നതെങ്ങനെ ?

72. ക്രെഡിറ്റ് നോട്ട് തയാറാക്കുന്നതാര് ?

73. പ്രോക്‌സി സിസ്റ്റം അനുവദിച്ചിരിക്കുന്നത് എവിടെ ?

74. സഹകരണ രജിസ്ട്രാര്‍ ഓഫീസില്‍ ഐ.സി.ഡി.പി. യുടെ ചാര്‍ജ് വഹിക്കുന്നതാര് ?

75. കറന്റ് അസറ്റും കറന്റ് ലൈബലിറ്റിയും തമ്മിലുള്ള വ്യത്യാസമെന്താണ് ?

76. ബാങ്കിങ് കമ്പനീസ് ആക്ട് നിലവില്‍ വന്നതെപ്പോള്‍ ?

77. ബാങ്കിങ് കമ്പനീസ് ആക്ട് ബാങ്കിങ് റഗുലേഷന്‍ ആക്ടായി മാറിയതെപ്പോള്‍ ?

78. ഇന്‍വെന്ററി ഏത് അസറ്റാണ് ?

79. നബാര്‍ഡ് ആരംഭിച്ച വര്‍ഷം ?

80. സഹകരണ ബാങ്കുകള്‍ ഡിമാന്‍ഡ് ആന്റ് ടൈം ലൈബലിറ്റിയുടെ കാഷ് റിസര്‍വ് റേഷ്യോയായി
എത്ര ശതമാനമാണ് സൂക്ഷിക്കുന്നത് ?

81. പ്രൊപ്രൈറ്ററുടെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം ഏത് അക്കൗണ്ടിലാണ് ചാര്‍ജ് ചെയ്യുന്നത് ?
82. ഇന്ററിം ഓഡിറ്റ് നടക്കുന്നത് എപ്പോഴാണ് ?

83. വൗച്ചിങ് ഏത് ഓഡിറ്റിന്റെ ഭാഗമാണ് ?

84. ഫാര്‍മേഴ്‌സ് സഹകരണ ബാങ്കില്‍ ഓഡിറ്റ് ഫീ കണക്കാക്കുന്നത് എങ്ങനെ ?

85. വായ്പക്കാരില്‍ നിന്നു കിട്ടാനുള്ള വായ്പ ബാക്കി (loan outstanding) എന്താണ് ?

86. ഹെര്‍ ലാന്‍ഡ് എന്ന നോവലിന്റെ രചയിതാവ് ?

87. എന്താണ് ഹെര്‍ ലാന്‍ഡിന്റെ പ്രമേയം ?

88. വൈദ്യം എന്റെ നിയമാനുസൃത ഭാര്യയും സാഹിത്യം എന്റെ വെപ്പാട്ടിയുമാണ് എന്നു പറഞ്ഞ എഴുത്തുകാരനാര് ?

89. ‘ രംഗഭൂമി ‘ എന്ന കൃതിയുടെ കര്‍ത്താവാര് ?

90. പത്രപ്രവര്‍ത്തകരെ സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ കരുതി സേവന, വേതന വ്യവസ്ഥകള്‍ ഉറപ്പു വരുത്തുന്ന രാജ്യം ?
91. അര്‍ബുദം എന്ന വാക്കിന്റെ അര്‍ഥം ?

92. പാലക്കാട്ടെ കൊടുവായൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്റെ ആദ്യരൂപം ?

93. ഇപ്പോഴത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ?

94. അയര്‍ലന്‍ഡിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവാര് ?

95. ആര്‍.കെ.ഡി.പി. യുടെ മുഴുവന്‍ രൂപം ?

96. എവറസ്റ്റിന്റെ ഉയരം ?

97. ബ്രെക്‌സിറ്റ് എന്നാലെന്ത് ?

98. ഡെയറി കോ-ഓപ്പറേറ്റീവ്‌സിന്റെ രജിസ്ട്രാര്‍ ആരാണ് ?

99. കോ-ഓപ്പറേറ്റീവ് പ്ലാനിങ് കമ്മിറ്റിയുടെ ചെയര്‍മാനാര് ?

100. കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ സ്ഥാപകനാര് ?

ഉത്തരങ്ങള്‍
———————-
1. സംഘം പ്രവര്‍ത്തനമാരംഭിച്ച ദിവസം മുതല്‍
2. 1855 ല്‍
3. ഇരുപത് ശതമാനം
4. പണേതര തര്‍ക്കം
5. രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
6. കണ്‍സര്‍വേറ്റിസം
7. എമൗണ്ട് റിസീവബിള്‍
8. റോബര്‍ട്ട് ഓവന്‍
9. ബാലവേല ഇല്ലാതാക്കല്‍
10. റോബര്‍ട്ട് ഓവന്‍
11. എഫ്.ഡബ്ല്യൂ. റെയ്ഫീസന്‍
12. എഫ്.ഡബ്ല്യൂ. റെയ്ഫീസന്‍
13. എഫ്.ഡബ്ല്യൂ. റെയ്ഫീസന്‍
14. ഇറ്റലിയിലെ എമിലിയ റൊമാന
15. ഡോ. വില്യം കിങ്
16. ഹെര്‍മര്‍ ഷൂള്‍സ്
17. 1828 ല്‍ ഡോ. വില്യം കിങ് പ്രസിദ്ധീകരിച്ച ‘ ദ കോ-ഓപ്പറേറ്റര്‍ ‘
18. 107 വര്‍ഷം പഴക്കമുള്ള കൊടുവായൂര്‍ ( പാലക്കാട് ) അര്‍ബന്‍ ബാങ്ക്
19. ഫ്രണ്ട്‌ലി സൊസൈറ്റി
20. അക്ഷര മന്ദിരം
21. അറ്റാദായം ഉണ്ടെങ്കില്‍ മാത്രം
22. നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ്
23. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
24. മെയിന്‍ സ്റ്റോക്കും റീട്ടെയില്‍ സ്റ്റോക്കും
25. പ്രൊഡക്ഷന്‍ ലോണ്‍
26. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍
27. ഓള്‍ ഇന്ത്യ റൂറല്‍ ക്രെഡിറ്റ് സര്‍വേ കമ്മിറ്റി റിപ്പോര്‍ട്ട്
28. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്
29. അമ്പത്തിയൊന്ന്
30. ജര്‍മനി
31. നാഷണല്‍ കമ്മീഷന്‍ അഗ്രിക്കള്‍ച്ചറിന്റെ ശുപാര്‍ശ പ്രകാരം
32. 1844
33. എന്‍.സി.സി.റ്റി.
34. തിരുവനന്തപുരം
35. എ. എല്‍ഡിന്‍
36. ഒഫന്‍സ്
37. ഐഡന്റിറ്റി കാര്‍ഡ്
38. റൂള്‍ 31
39. സെക്ഷന്‍ – 57 ബി
40. വരുമാനമാണ്
41. ഡിവിസിബിള്‍ പ്രോഫിറ്റ്
42. കാപ്പിറ്റല്‍ റിസര്‍വിലേക്ക്
43. റീ വാല്വേഷന്‍
44. മണി മെഷര്‍മെന്റ് കോണ്‍സെപ്റ്റ്
45. പന്ത്രണ്ട് വര്‍ഷം
46. ആറു മാസത്തിനുള്ളില്‍
47. അസറ്റ്
48. പത്ത് ശതമാനം
49. സ്വീഡന്‍
50. അമേരിക്ക
51. പത്തു ശതമാനം
52. റിസര്‍വ് ഫണ്ട്
53. എറണാകുളം
54. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട്
55. സെന്‍ട്രല്‍ രജിസ്‌ട്രേഷന്‍
56. സ്വീഡന്‍
57. മണിലാല്‍ ബി. നാനാവതി
58. കണ്‍സ്യൂമര്‍ഫെഡ്
59. 1912 ല്‍
60. ഇരുപത്തിയൊമ്പത് സെക്ഷന്‍
61. അരുന്ധതി റോയ്
62. ഫിനാന്‍ഷ്യല്‍ ആക്ട് ടാസ്‌ക് ഫോഴ്‌സ്
63. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്
64. പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം
65. ചെമ്പട്ടിക. 1964 ല്‍ തുടങ്ങിയ റെഡ് ബുക്ക്
66. ആറെണ്ണം
67. ചെറുകഴരി എന്ന സസ്യം
68. ടെന്‍സിങ് നോര്‍ഗയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കി
69. എഡ്മണ്ട് ഹിലാരിയുടെ
70. സ്‌ക്രാപ്പ് വാല്യൂ (Scrap value)
71. റീ വാല്വേഷന്‍ മെത്തേഡ്
72. സെല്ലര്‍
73. ജോയിന്റ് സ്റ്റോക്ക് കമ്പനിയില്‍
74. അഡീഷണല്‍ രജിസ്ട്രാര്‍
75. വര്‍ക്കിങ് കാപ്പിറ്റല്‍
76. ജനവരി 1949
77. 1966 ല്‍
78. ഫ്‌ളോട്ടിങ് അസറ്റ്
79. 1982 ല്‍
80. ഇരുപത്തിയഞ്ച് ശതമാനം
81. ഡ്രോയിങ്‌സ് അക്കൗണ്ട്
82. രണ്ട് ഫൈനല്‍ ഓഡിറ്റിനിടയില്‍
83. ഫിനാന്‍ഷ്യല്‍ ഓഡിറ്റിന്റെ
84. വര്‍ക്കിങ് കാപ്പിറ്റലിന്റെ അടിസ്ഥാനത്തില്‍
85. അസറ്റ്
86. ഷാര്‍ലറ്റ് പെര്‍കിന്‍ ഗില്‍മാന്‍
87. സ്ത്രീകള്‍ക്കു മാത്രമുള്ള ഒരു രാജ്യം എങ്ങനെയായിരിക്കും നിലനില്‍ക്കുക
88. റഷ്യന്‍ എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവ്
89. പ്രേംചന്ദ്
90. സ്‌പെയിന്‍
91. നൂറു കോടി
92. 1912 ലെ ഐക്യനാണയ സഹകരണ സംഘം
93. ബെഞ്ചമിന്‍ നെതന്യാഹു
94. ഹോറസ് പ്ലാങ്കറ്റ്
95. റീ ബില്‍ഡിങ് കേരള ഡവലപ്‌മെന്റ് പ്രോഗ്രാം
96. ഉയരം 8848 മീറ്റര്‍
97. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിക്കുന്ന നടപടിക്രമങ്ങളുടെ പേര്
98. ഡയരക്ടര്‍ ഓഫ് ഡെയറി ഡവലപ്‌മെന്റ്
99. ആര്‍.ജി. സരയ്യ
100. റെയ്ഫീസന്‍

Leave a Reply

Your email address will not be published.