1.8 ലക്ഷം ക്ഷീരകർഷകർക്ക് ഓണത്തിനു മുൻപ് ധനസഹായം.

adminmoonam

സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്ക് ലിറ്ററിന് ഒരു രൂപ നിരക്കിൽ നൽകുന്ന ധനസഹായം ഓണത്തിന് മുമ്പ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ക്ഷീര കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആണ് തുക നൽകുക. ഈ വർഷത്തെ ധനസഹായത്തിന് ആദ്യഗഡുവായി 5 കോടി 67 ലക്ഷം രൂപ വിവിധ ജില്ലകൾക്കായി അനുവദിച്ചതായി ക്ഷീര വികസന വകുപ്പ് അറിയിച്ചു.1.8 ലക്ഷം ക്ഷീരകർഷകർക്ക് ധനസഹായം ലഭിക്കുക. ക്ഷീരകർഷകർ ആയ ഗുണഭോക്താക്കൾ ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!