ഹരിതം സഹകരണം 2019- വയനാട് നല്ലൂർനാട് സഹകരണ ബാങ്ക് 7000 വൃക്ഷത്തൈകൾ നട്ടു
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം 2019 ദിനാചരണത്തോടനുബന്ധിച്ച് വയനാട് നല്ലൂർനാട് സഹകരണ ബാങ്ക് പുഷ്പ- ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ചു. അംബേദ്കർ കാൻസർ ഹോസ്പിറ്റൽ മുതൽ തോണിച്ചാൽ കുന്നമംഗലം വരെ മൂന്നര കിലോമീറ്റർ ദൂരമാണ് വൃക്ഷത്തൈകൾ നട്ടത്. ഏകദേശം ഏഴായിരത്തോളം തൈകൾ നടുന്നതിന്റെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുധീഷ് കരിങ്ങാരി നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് മനു ജി കുഴിവേലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പറും ബാങ്ക് വൈസ് പ്രസിഡണ്ടുമായ വത്സൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി, ബാങ്ക് സെക്രട്ടറി പി.ആർ. ലക്ഷ്മണൻ തുടങ്ങി നിരവധി സഹകാരികളും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.