സർഫാസിക്കെതിരായ സമീപനം സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്ന് ജില്ലാ ബാങ്ക് ജീവനക്കാരുടെ സംഘടന.

adminmoonam

സർഫാസിക്കെതിരായ സമീപനം സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്ന് ജില്ലാ ബാങ്ക് ജീവനക്കാരുടെ സംഘടന.
സർഫാസിയിൽനിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രിയാണ് നിയമസഭയിൽ പറഞ്ഞത്. ബാങ്കുകളിലെ അവധി ബാക്കിയും എൻ.പി.എ യും നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന സർഫാസി നടപടിയിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കുന്ന പ്രഖ്യാപനം ബാങ്കുകളെ കടുത്ത പ്രതിസന്ധിയിൽ ആക്കുമെന്ന് ഇടുക്കിയിൽ ചേർന്ന് ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് അഭിപ്രായപ്പെട്ടു.

പ്രളയ ദുരന്തത്തെ തുടർന്ന് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചപ്പോൾ സഹകരണ ബാങ്കുകൾ ജപ്തി നടപടികൾ നിർത്തിവച്ചിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപനത്തിന്റെ മറവിൽ കാർഷികേതര വായ്പകളിൽ വൻതുകകൾ ലോണെടുത്തിട്ടുള്ളവർ തിരിച്ചടയ്ക്കാതെ ബാങ്കുകളെ ബോധപൂർവ്വം പ്രതിസന്ധിയിൽ ആക്കുകയാണ്. സർഫാസിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു ശേഷം സഹകരണ വകുപ്പ് ജീവനക്കാരായ ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റർ മാർ ഇത്തരം വായ്പകളിൽ നടപടിയെടുക്കുന്നില്ല.

സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളിൽ ആയി 5000 കോടി രൂപയിലധികം എൻ.പി.എ- അവധി ബാക്കി വായ്പകളിൽ, ഭൂരിഭാഗവും 25 ലക്ഷം രൂപയിലധികം വരുന്ന കാർഷികേതര വായ്പകളാണ്. അതിനാൽ മൊറട്ടോറിയം ബാധകമല്ലാത്ത വായ്പകളിൽ സർഫാസി തുടരാൻ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡണ്ട് പി.പ്രദീപ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. പി.ബേബിക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. എം എൽ.എ.മാരായ പി.ടി. തോമസ്, റോഷി അഗസ്റ്റിൻ, സംഘടനാ ജനറൽ സെക്രട്ടറി സി. കെ.അബ്ദുറഹ്മാൻ,ഇ.എം.അഗസ്തി, എ.കെ.മണി,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News