സർക്കാർ ജീവനക്കാർ ജനുവരി 15-നകം സ്വത്തു വിവരങ്ങൾ സംബന്ധിച്ച പത്രിക ഓൺലൈനായി സമർപ്പിക്കണം.

adminmoonam

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ജനുവരി 15ആം തീയതിക്കകം സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് പത്രിക സമർപ്പണം ഓൺലൈൻ വഴി നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഒഴികെയുള്ള എല്ലാ ജീവനക്കാരും( ഓഫീസ് അറ്റൻഡ് ഉൾപ്പെടെ) ഓരോ വർഷവും ജനുവരി 15ആം തീയതിക്കകം മുൻവർഷ അവസാനത്തിൽ അവരുടെ കൈവശത്തിലോ അവർക്ക് മറ്റ് ഏതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര-ജംഗമ വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച് പത്രിക സമർപ്പിക്കണം. ഇത് ഈ വർഷം മുതൽ ഓൺലൈൻ ആയി മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.

2019ലെ പത്രികാസമർപ്പണം 2020 ജനുവരി 15നകം നടത്തണമെന്നും കടലാസ് മുഖേനയുള്ള പത്രികാസമർപ്പണം സ്വീകരിക്കില്ലെന്നും ധനകാര്യ അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഓൺലൈൻ വഴി പത്രികാസമർപ്പണം നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ www.finance.kerala.gov. എന്ന വെബ്സൈറ്റിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News