സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും അസി. രജിസ്ട്രാര്‍ / അസി. ഡയരക്ടര്‍മാരായി ഉദ്യോഗക്കയറ്റം

Deepthi Vipin lal

സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് / ഓഡിറ്റര്‍മാര്‍ക്ക് സഹകരണ സംഘം അസി. രജിസ്ട്രാര്‍ / അസി. ഡയരക്ടര്‍ തസ്തികയിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം നല്‍കിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ജൂലായ് 13 നു ഉത്തരവ് പുറപ്പെടുവിച്ചു. സെലക്ട് ലിസ്റ്റില്‍ നിന്നാണു 71 സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍മാരെ / ഓഡിറ്റര്‍മാരെ അസി. രജിസ്ട്രാര്‍ / അസി. ഡയരക്ടര്‍ തസ്തികയില്‍ നിയമിച്ചിരിക്കുന്നത്. കേരള സര്‍വീസ് പൊതുചട്ടം 28 അനുസരിച്ച് 36,600 – 79,200 രൂപ ശമ്പള നിരക്കിലാണു നിയമനം. ഈ ഉദ്യോഗക്കയറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്തിട്ടുള്ള ഒ.എ. 2237 / 2018 നമ്പര്‍ കേസിലെ അന്തിമവിധിക്കു വിധേയമായിട്ടായിരിക്കും എന്നു ഉത്തരവില്‍ പറയുന്നു.

ഉദ്യോഗക്കയറ്റം നല്‍കപ്പെട്ടവരുടെ പട്ടിക ചുവടെ :

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/promotion-to-the-post-of-AR-AD-13.07.2022.pdf”]

Leave a Reply

Your email address will not be published. Required fields are marked *

Latest News