സ്പിന്നിങ് മില്ലുകളിലെ നിയമനങ്ങളെക്കുറിച്ച് അന്വേഷണം .

[email protected]

സഹകരണ മേഖലയിലുള്ളതടക്കം കേരളത്തിലെ എല്ലാ സ്പിന്നിങ് മില്ലുകളിലെയും നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു. എം.ഡി.മാരുടെ നിയമനത്തെക്കുറിച്ചടക്കം വ്യാപകമായ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. വ്യവസായ വകുപ്പിന് കീഴിലാണ് സ്പിന്നിങ് മില്ലുകള്‍. പരാതിക്കിടയായ എല്ലാ നിയമനങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍ കെ.സുധീറിന്റെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി രജിസ്ട്രാര്‍ അശോക് കുമാറാണ് അന്വേഷണം നടത്തുന്നത്. മലപ്പുറം ,കണ്ണൂര്‍, ആലപ്പുഴ, തൃശൂര്‍, കുറ്റിപ്പുറം മാല്‍കോ ടെക്‌സ് സ്പിന്നിങ് മില്ലുകളില്‍ ചീഫ് എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍, മാനേജിങ് ഡയറക്ടര്‍ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

തൃശൂര്‍ മില്ലിലെ മാനേജിങ് ഡയറക്ടര്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാഫ് യൂണിയന്‍ നേതാവ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരന് ഭീഷണിയും മറ്റ് പീഡനങ്ങളുമുണ്ടായി. മാനേജിങ് ഡയറക്ടറാണ് ഭീഷണിക്ക് പിന്നിലെന്ന് കാണിച്ച് ഇദ്ദേം പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പോലീസ് അന്വേഷണും നടക്കുന്നുണ്ട്. ഇ .പി.എഫ് ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണത്തില്‍ തൃശൂര്‍ മില്‍ മാനേജിങ് ഡയറക്ടര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും നടക്കുന്നുണ്ട്. കണ്ണൂരിലെയും കുറ്റിപ്പുറം മാല്‍കോ ടെക്‌സിലെയും ഇ.പി.എഫ് ഫണ്ടിലും തിരിമറി നടന്നുവെന്ന പരാതിയും നിലവിലുണ്ട്. ഇതും അന്വേഷണത്തിലാണ്.

നിയമവിരുദ്ധ എം.ഡി നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജി ഹൈക്കോടതിയിലുടെ പരിഗണനയിലാണ്. ഇതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Latest News