സെമിനാര്‍ നടത്തി
കന്നുകാലികളില്‍ അതിവ്യാപനം നടത്തുന്ന ചര്‍മ്മ മുഴഎന്ന വൈറസ് രോഗത്തിനെതിരെ പ്രതിരോധിക്കേണ്ട മാര്‍ഗ്ഗങ്ങളെ കുറിച്ച് ക്ഷീര കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. മാന്നാം മംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ സംഘം പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പൂത്തൂര്‍ മ്യഗാശുപത്രി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.മനോജ് മാത്യു ക്ലാസ്സ് നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിലെങ്കില്‍ എളുപ്പത്തില്‍ വ്യാപനം നടക്കുമെന്നും നീരി ഷണത്തിലുടെ രോഗം കണ്ടെത്തി ആരംഭത്തില്‍ തന്നെ ചികില്‍സ നേടണമെന്നും ക്ലാസ്സില്‍ പറഞ്ഞു. സംഘം സെക്രട്ടറി അഡ്വ. ഡേവീസ് കണ്ണൂക്കാടന്‍ സ്വാഗതവും ഭരണ സമിതി അംഗം സാജു വടക്കനടി നന്ദിയും പറഞ്ഞു. ഭരണ സമിതി അംഗം ജോസഫ് ജോര്‍ജ് മാന്തോട്ടം ജീവനക്കാര്‍ നേത്രത്വം നല്‍കി.