സി. എല്‍. ചാക്കുണ്ണിക്ക് ചികിത്സാ സഹായം നൽകി
കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള സാന്ത്വനം ചികിത്സാ സഹായം തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്ക് അംഗമായ സി. എല്‍. ചാക്കുണ്ണിക്ക് നൽകി.
പക്ഷാഘാതം പിടിപെട്ട് കഷ്ടത അനുഭവിക്കുന്ന ചാക്കുണ്ണിക്ക് തൃശൂര്‍ ജില്ലാ സെക്രട്ടറി ടി. മോഹനന് 10,000 രൂപയുടെ ധനസഹായമാണ് കൈമാറിയത്.
ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. ചാക്കോ, ചാലക്കുടി താലൂക്ക് സെക്രട്ടറി കെ. ജി. രവീന്ദ്രന് കെ. കെ. ഷെല്ലി എന്നിവര്‍ പങ്കെടുത്തു.