സാലറി ചലഞ്ച് പുതിയ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. പങ്കാളികളായ ജീവനക്കാർക്ക് ചലഞ്ചിൽ നിന്നും പിന്മാറാൻ ആകില്ല.
സാലറി ചലഞ്ച് പുതിയ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. പങ്കാളികളായ ജീവനക്കാർക്ക് ചലഞ്ചിൽ നിന്നും പിന്മാറാൻ ആകില്ല
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സാലറി ചലഞ്ച്മായി ബന്ധപ്പെട്ട് ജീവനക്കാരുടെ സമ്മത പ്രസ്താവനയുടെ അടിസ്ഥാനത്തിൽ തുക ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യുന്നതിനായി ശമ്പളബില്ലുകൾ തയ്യാറാക്കുമ്പോൾ ബന്ധപ്പെട്ട ഡി.ഡി.ഒ മാർ പുതിയ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണം. ഡി ഡി ഒ മാർ തയ്യാറാക്കുന്ന ശമ്പളബില്ലുകൾ ബിൽ തയ്യാറാക്കുന്ന ഡി.ഡി.ഒ. യുടെ തന്നെ ശമ്പളം ബില്ലും ഉൾപ്പെടുകയും അപ്രകാരം സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിനായി ശമ്പള ബില്ലിൽ ആവശ്യമായ കുറവുകൾ വരുത്തി ഡി.ഡി.ഒ. ഒപ്പിട്ടു ബില്ലുകൾ സമർപ്പിച്ചു കഴിഞ്ഞാൽ അത് ഡി.ഡി. ഒ.യുടെ തന്നെ സാലറി ചലഞ്ചിൽ പങ്കാളിയാകുന്നതിനുള്ള സമ്മതമായി കണക്കാക്കേണ്ടതും അതിന് അനുസൃതമായി സമ്മത പ്രസ്താവന ഡി. ഡി.ഒ. തന്നെ ഒപ്പിട്ട് സൂക്ഷിക്കേണ്ടതാണ്.
സാലറി ചലഞ്ച്മായി ബന്ധപ്പെട്ട് ഏതെങ്കിലും കാരണവശാൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തെറ്റായോ/ അധികമായോ/ കുറവായോ തുക ഈടാക്കുകയും സമ്മത പ്രസ്താവന ഇല്ലാതെ ജീവനക്കാരിൽനിന്ന് സാലറി ചലഞ്ച്നായി തുക ഈടാക്കുകയോ ചെയ്താൽ അതുമായി ബന്ധപ്പെട്ട പരാതികൾ/ വിവരം, അപ്രകാരം സംഭവിക്കുന്നതിന് ഇടയായ കാരണവും സാക്ഷ്യപത്രവും സഹിതം ബന്ധപ്പെട്ട ഡി.ഡി.ഒ സ്പാർക്കിന് സമർപ്പിക്കേണ്ടതും സ്പാർക്ക് എത്രയും വേഗം പരിഹരിക്കേണ്ടതുമാണ്. സാലറി ചലഞ്ചിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് അതിനുള്ള സംവിധാനം രൂപപ്പെടുത്താൻ സ്പാർക്ക് നടപടിയെടുക്കണം.
y
സാലറി ചലഞ്ചിൽ പങ്കാളിയാകുന്നതായി സമ്മത പ്രസ്താവന ഒപ്പിട്ടു നൽകുകയും അതിന് അനുസൃതമായി ശമ്പളത്തിൽ നിന്ന് കുറവ് വരുത്തുകയും ചെയ്ത ജീവനക്കാർക്ക് പിന്നീട് സാലറി ചലഞ്ചിൽ നിന്നും പിന്മാറാൻ ആകില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു.
സാലറി ചലഞ്ച്മായി ബന്ധപ്പെട്ട് ജീവനക്കാരിൽ നിന്നും ഓരോ മാസവും കുറവു ചെയ്യുന്ന തുകയെ സംബന്ധിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട ഡി.ഡി.ഒ മാർ പ്രത്യേകമായി അതാതു മാസം തന്നെ അക്കൗണ്ട് ചെയ്തു സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും വേണം. ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്നും വീഴ്ച വരുത്തുന്നവർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ധനകാര്യ അഡീഷണൽ സെക്രട്ടറി എസ്.വി. കലയുടെ 18.6.19 ലെ ഉത്തരവിൽ പറയുന്നു.
[mbzshare]