സാമ്പത്തിക പിന്നോക്കാവസ്ഥ ജനജീവിതം ദുരിതത്തിലാക്കുമെന്ന് മുൻ എം.പി. എം.ബി.രാജേഷ്.
ഇന്ത്യയിലെ സാമ്പത്തിക മേഖലയിലെ തകർച്ച സാധാരണ ജനജീവിതം ദുരിതമയമാക്കുമെന്ന് എം.ബി.രാജേഷ് മുൻ എം.പി. പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുപത് വർഷത്തിനുള്ളിലെ ഏറ്റവും വലിയ സാമ്പത്തിക പിന്നോട്ടടിയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഊതി വീർപ്പിച്ച കണക്കുകളാണ് ഉത്തരവാദപ്പെട്ടവർ പറഞ്ഞു കൊണ്ടിരുന്നത്.പെരുപ്പിച്ചത് കഴിച്ചാൽ നാമമാത്ര വളർച്ചയാണ് രാജ്യത്തിന് ഉണ്ടായിട്ടുള്ളത്. ഇതിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ വേണ്ടി ആസൂത്രിതമായാണ് വർഗ്ഗീയ, ഭിന്നിപ്പിക്കൽ ഇടപെടലുകൾ ഉണ്ടാവുന്നതെന്നു തിരിച്ചറിയണം.
രാജ്യം തീ പിടിച്ചാൽ നമ്മൾ സുരക്ഷിതമാണെന്ന് തോന്നുന്നത് വ്യാജ സുരക്ഷാ ബോധമാണെന്നും
എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജില്ലാ ബാങ്ക് ജീവനക്കാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. വിരമിച്ച ജീവനക്കാരെ ആദരിച്ചു. ബെഫി ജില്ലാ സെക്രട്ടറി മീന.എം, ഡി.ബി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.ആർ.സരളാഭായ്, കെ.പി.അജയകുമാർ, ബെഫി അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം കെ.ടി.അനിൽ കുമാർ, ധർമ്മജൻ എം.വി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ഷഗീല അദ്ധ്യക്ഷയായിരുന്നു. ഹരീഷ് കുമാർ, നികേഷ് വളയം, സന്തോഷ് കെ, ശിവദാസ് പുതുപ്പാടി, പ്രശാന്തൻ ഇ.എം ,സുരേഷ് വെള്ളയിൽ, സക്കീന,പി.പ്രേമാനന്ദൻ ഒ.സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.