സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലാക്കണം – സഹകരണ സംഘം രജിസ്ട്രാര്‍
സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന Azadi ka Amrit mahostsv ( AKAM) എന്ന പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍പെയ്മന്റ് സമ്പ്രദായം ത്വരിതപ്പെടുത്തുന്നതിനായി 2022 മാര്‍ച്ച് 5 വരെ കേന്ദ്ര സര്‍ക്കാറിന്റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഡിജിറ്റല്‍ പെയ്മന്റ് ഉത്സവം സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ പെയ്മന്റ് സമ്പ്രദായം രാജ്യവ്യാപകമായി പ്രോത്സാഹിപ്പിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുളള എല്ലാ സ്ഥാപനങ്ങളും ഡിജിറ്റല്‍ പെയ്മന്റ് ഉത്സവത്തിന്റെ ഭാഗമാകണമെന്നും സാമ്പത്തിക ഇടപാടുകള്‍ പരമാവധി ഡിജിറ്റല്‍ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു.
[mbzshare]