സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്ത സഹകരണ ബാങ്കുകൾ വെട്ടിലായി: ലക്ഷങ്ങൾ നികുതി പിടിക്കുമെന്ന് അറിയിച്ച് സംസ്ഥാന സഹകരണ ബാങ്ക്: നീതിക്കുവേണ്ടി സംഘങ്ങൾ ഹൈക്കോടതിയിൽ.

adminmoonam

സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷനുകളും കെഎസ്ആർടിസി പെൻഷനും വിതരണം ചെയ്ത സർവീസ് സഹകരണ ബാങ്കുകൾ വെട്ടിലായി. ലക്ഷക്കണക്കിന് രൂപയാണ് ടി.ഡി.എസ് പിടിക്കുമെന്ന് കാണിച്ച് സഹകരണ സംഘങ്ങൾക്ക് സംസ്ഥാന സഹകരണ ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

തിരുവനന്തപുരം പട്ടം സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 11 കോടി ഒരുലക്ഷത്തി 10,500 രൂപ, പണമായി പിൻവലിച്ചതായി സംസ്ഥാന സഹകരണ ബാങ്ക് പട്ടം സർവീസ് സഹകരണ ബാങ്കിനെ അറിയിച്ചു. ഇതിൽ ടിഡിഎസ് നിയമം പ്രാബല്യത്തിൽ വന്നശേഷം 3കോടി ഏഴ് ലക്ഷത്തി നാൽപതിനായിരത്തി 500 രൂപ പിൻവലിച്ചിട്ടുണ്ട് എന്നും ഇതിന്റെ രണ്ട് ശതമാനം ടിഡിഎസ് പിടിച്ച് സംസ്ഥാന സഹകരണ ബാങ്ക് അടക്കുമെന്നും കാണിച്ചാണ് ഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് അഡ്വ എം.പി. സാജു പറഞ്ഞു. ഏകദേശം 6.15 ലക്ഷം രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്ത ഇനത്തിൽ സഹകരണ ബാങ്ക് ടി.ഡി.എസ് നൽകണം. ഇത്തരത്തിൽ തിരുവനന്തപുരം ജില്ലയിൽ തന്നെ നിരവധി സഹകരണസംഘങ്ങൾക്ക് സംസ്ഥാന സഹകരണ ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

ഇത്തരത്തിൽ സംസ്ഥാനത്തെ നൂറുകണക്കിന് സഹകരണസംഘങ്ങൾകാണു സംസ്ഥാന സഹകരണ ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചിരിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി സർക്കാർ ഇടപെടൽ കാത്തുനിൽക്കാതെ സഹകാരി കൂട്ടായ്മയിൽ നിയമ വഴിയിൽ സഞ്ചരിക്കുകയാണ് നോട്ടീസ് ലഭിച്ച സംഘങ്ങൾ. ഇതിൽ പാക്സ് അസോസിയേഷൻ നേതാക്കളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ടിഡിഎസ് വിഷയം ഒരുപക്ഷേ ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News