സാനുമാഷിന്റെ സമ്പൂര്‍ണകൃതികളുടെ കവറുകള്‍ പ്രകാശനം ചെയ്തു

moonamvazhi

എറണാകുളം ജില്ലയിലെ സാമൂഹ്യസംരംഭക സഹകരണസംഘം (സമൂഹ്) പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണകൃതികള്‍ 12 വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നതിന്റെ മുന്നോടിയായി വാല്യങ്ങളുടെ കവറുകളുടെ പ്രകാശനം കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ് കവറുകള്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനുശിവരാമനു നല്‍കി പ്രകാശനം ചെയ്തു. വിശാലകൊച്ചി വികസന അതോറിട്ടി ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. സാനുമാസ്റ്റര്‍, വാല്യങ്ങളുടെ ജനറല്‍ എഡിറ്റര്‍ പ്രൊഫ. എം. തോമസ് മാത്യു, ഡോ. എം.പി. സുകുമാരന്‍നായര്‍, പ്രൊഫ. ചന്ദ്രദാസന്‍, ബോണി തോമസ്, സി.ഐ.സി.സി. ജയചന്ദ്രന്‍, അഡ്വ. വി.കെ. പ്രസാദ്, സരസമ്മ കെ. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. എം. ലീലാവതിയുടെ സന്ദേശം വായിച്ചു. സമാഹാരത്തെക്കുറിച്ചു കൃഷ്ണദാസ് ദൃശ്യാവിഷ്‌കാരം നടത്തി. സമാഹാരത്തിനായി ബോണിതോമസ് വരച്ച കാരിക്കേച്ചറുകള്‍ പ്രദര്‍ശിപ്പിച്ചു.

പതിനായിരത്തിലധികം പേജുള്ള സമ്പൂര്‍ണകൃതികള്‍ ഓഗസ്റ്റ് 15നു പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ചലച്ചിത്രവികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ രൂപകല്‍പനചെയ്തു ചിത്രകാരന്‍ സുമേഷ് കമ്പല്ലൂര്‍ വരച്ച പെയിന്റിങ്ങുകളാണു 12 വാല്യങ്ങളുടെയും കവറുകളായി ഉപയോഗിക്കുക.

Leave a Reply

Your email address will not be published.