സഹകാരികൾക്ക് നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന് പ്രമുഖ സഹകാരി സി.എൻ. വിജയകൃഷ്ണൻ: അല്ലെങ്കിൽ നാണക്കേടുണ്ടാക്കുന്ന ഓണറേറിയം പിൻവലിക്കണമെന്നും വിജയകൃഷ്ണൻ.

adminmoonam

ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ച സഹകാരികളുടെ ഓണറേറിയം വർദ്ധനവ് അടിയന്തരമായി നടപ്പാക്കണമെന്ന് പ്രമുഖ സഹകാരിയും എം.വി.ആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. നാലു വർഷത്തോളമായിട്ടും സഹകാരികൾക്ക് ഓണറേറിയം വർധിപ്പിക്കാത്ത നടപടി ന്യായീകരിക്കാൻ പറ്റുന്നതല്ല. ഒന്നുകിൽ നിലവിലുള്ള ഓണറേറിയം പിൻവലിക്കണം. അല്ലെങ്കിൽ മാന്യമായ രീതിയിൽ സഹകാരികൾക്ക് അർഹമായ അംഗീകാരം നൽകാൻ സർക്കാർ തയ്യാറാകണം. പാർടൈം സ്വീപ്പർകു ലഭിക്കുന്ന ആനുകൂല്യം പോലും ഓണറേറിയം വഴി പ്രസിഡണ്ട് മാർക്കും ലഭിക്കുന്നില്ല. ഇത് ഈ മേഖലയ്ക്ക് നാണക്കേടാണ്. സംഘങ്ങളിൽ നിന്ന് ഇൻകം ടാക്സ്നു ലക്ഷങ്ങളും കോടികളും നൽകാൻ ഒരു പ്രശ്നവുമില്ല. ഓണറേറിയം ടാക്സിന്റെ പരിധിയിലും പെടുന്നില്ല. സഹകാരികൾക്ക് മാന്യമായ അർഹതപ്പെട്ട തുക വർദ്ധിപ്പിക്കാൻ എന്തിനാണ് സർക്കാർ ഇത്ര മടിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News