സഹകരണ സ്ഥാപനങ്ങളിൽ അടിയന്തരമായി സ്റ്റോക്കെടുപ്പ് നടത്താൻ രജിസ്ട്രാറുടെ നിർദ്ദേശം.

adminmoonam

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ മാറ്റിവച്ചിരുന്ന വാർഷിക സ്റ്റോക്കെടുപ്പ് അടിയന്തരമായി നടത്താൻ സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശം നൽകി. 31.3.2020 ന് നടത്തേണ്ട നീക്കിയിരിപ്പ്- വാർഷിക സ്റ്റോക്കിന്റെ ഭൗതിക പരിശോധന നടത്താൻ സാധിച്ചിരുന്നില്ല. ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് അടിയന്തരമായി വാർഷിക സ്റ്റോക്കിന്റെ ഭൗതിക പരിശോധന നടത്താൻ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News