സഹകരണ സെമിനാര്‍ നടത്തി

moonamvazhi

കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ ‘സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും പ്രധിവിധികളും’ എന്ന വിഷയത്തില്‍ സഹകരണ സെമിനാര്‍ നടത്തി. എല്‍ജെ.ഡി അഖിലേന്ത്യ സിക്രട്ടറി വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഭരണ ഘടനയില്‍ സംസ്ഥാന വിഷയമായി നിര്‍വചിക്കപ്പെട്ട സഹകരണ മേഖലയില്‍ തൊറ്റായ രീതിയില്‍ നിയമനിര്‍മ്മാണം നടത്തി കുത്തകകള്‍ക്ക് അനുകൂലമായി മേഖലയെ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹകരണത്തിലുള്ള കേന്ദ്ര ഇടപെടല്‍ അധികാര കേന്ദ്രീകരണ അജണ്ടയുടെ കൂടി ഭാഗമാണ്. രാജ്യത്തെ ഗ്രാമീണ സമ്പത് വ്യവസ്ഥയില്‍ കൃഷിക്കാരന്റെയും സാധാരണക്കാരന്റെയും അടിസ്ഥാനാവശ്യങ്ങള്‍ക്ക് വലിയ സംഭാവന നല്‍കിയ സഹകരണ മേഖലയ്‌ക്കെതിരായ കടന്നാക്രമണത്തെ ചെറുത്ത് തോല്‍പിക്കണം. കേരള സഹകരണ നിയമം സഹകാരികളെയും ജീവനക്കാരേയും, വിശ്വാസത്തിലെടുത്തു വേണം നടപ്പിലാക്കേണ്ടത്. നിയമ ഭേദഗതി ജനാധിപത്യവകാശങ്ങളുടെ ലംഘ നമാവരുതെന്നും അദ്ദേഹം പറഞ്ഞു.

സി. സുജിത് ആദ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരന്‍ വിഷയം അവതരിപ്പിച്ചു. കേരളബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് മുന്‍പ്രസിഡന്റ് എം.കെ. അബ്ദുള്‍ സലാം യൂജിന്‍ മോറേലി, ജെയ്‌സണ്‍ മാണി, ഷോബിന്‍ തോമസ്, മധു മേപ്പുകട തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News