സഹകരണ സര്‍വീസ് ബോര്‍ഡ് പരീക്ഷ
സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ ജൂനിയര്‍ ക്ലര്‍ക്ക് /കാഷ്യര്‍ തസ്തികകളിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ജൂലായ് 31ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നടക്കും.
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് / ഡപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികകളിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30നും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടെ ഒ.എം.ആര്‍. പരീക്ഷ ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിനും നടത്തും. ജൂലായ് 15 മുതല്‍ ഹാള്‍ടിക്കറ്റ് അയച്ചു തുടങ്ങും. പരീക്ഷയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ജൂലായ് 21ന് ശേഷം ബന്ധപ്പെടണം. ഫോണ്‍: 0471-2468690, 2468670