സഹകരണ സംരക്ഷണ പ്രതിജ്ഞയെടുത്ത് ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കിന്നതിനായി ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ സഹകരണ സംരക്ഷണ പ്രതിജ്ഞയെടുത്തു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും അവരുടെ വിവിധ ഏജന്‍സികളും കുത്തക മാധ്യമങ്ങളും ചേര്‍ന്നു നടത്തിവരുന്ന നീച നീക്കങ്ങളെ പ്രതിരോധിക്കുമെന്നും സഹകരണമേഖലയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുമെന്നും സഹകരണമേഖലയുടെ നന്മയ്ക്കായും, പുരോഗമനത്തിനായും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന എല്ലാവിധ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കി അഴിമതി മുക്തവും കൂടുതല്‍ സേവന സന്നദ്ധവുമായ സഹകരണ മേഖലയ്ക്കായി പ്രവര്‍ത്തിക്കുമെന്നും അവര്‍ ഒറ്റകെട്ടായി പ്രതിജ്ഞ ചെയ്തു.