സഹകരണ സംഘങ്ങൾ 2000 രൂപാ നോട്ടുകൾ അതതു ദിവസം കേരള ബാങ്കിൽ നിക്ഷേപിക്കുന്നതാകും നല്ലത്: സി.എൻ. വിജയകൃഷ്ണൻ
കേരളത്തിലെ സഹകരണ സംഘങ്ങൾ അതതു ദിവസം അക്കൗണ്ടിൽ വന്നുകൊണ്ടിരിക്കുന്ന 2000 രൂപ നോട്ടുകൾ അതേ ദിവസം തന്നെ കേരള ബാങ്കിൽ നിക്ഷേപിച്ച് ക്ലിയർ ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച (19.5.2023) റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിലാണ് വിജയകൃഷ്ണൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.