സഹകരണ സംഘങ്ങൾ വഴി ആദ്യഘട്ടത്തിൽ 100 ചകിരി മില്ലുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി കയർ- ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക്.

[mbzauthor]

സഹകരണ സംഘങ്ങൾ വഴി ആദ്യഘട്ടത്തിൽ 100 ചകിരി മില്ലുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി കയർ-ധന വകുപ്പ് മന്ത്രി ഡോക്ടർ തോമസ് ഐസക് പറഞ്ഞു. കയർ മേഖലയിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ സംഘങ്ങളുമായി കയർ വകുപ്പ് കൈകോർക്കുന്നത്. പുതുതായി 500 ചകിരി മല്ലുകൾ തുടങ്ങാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രാരംഭഘട്ടം എന്ന രീതിയിലാണ് 100 മില്ലുകൾ സഹകരണ സംഘങ്ങൾ വഴി ആരംഭിക്കുന്നത്. 90 ശതമാനം തുക സബ്സിഡി നൽകിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കോഴിക്കോട് നടന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ വായ്പാ സംഘങ്ങൾ കാർഷിക വികസന ബാങ്കുകൾ എന്നിവരെയാണ്‌ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള സഹകരണസംഘം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സഹകരണ വകുപ്പുമായി യോജിച്ചുള്ള ഈ പ്രവർത്തനത്തിന്റെ ധാരണാ പത്രം ‘കയർ കേരള 2019’പരിപാടിയിൽ ഒപ്പിടാൻ ആകുമെന്ന് കയർ വകുപ്പ് പറയുന്നു.

കയർ വകുപ്പിന്റെ പുതിയ പദ്ധതിപ്രകാരം സഹകരണസംഘങ്ങളിൽ ചകിരി മില്ല്നായി വലിയ മെഷീൻ ഉപയോഗിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. 30,000 തൊണ്ട് മുതൽ അതിനുമുകളിലോട്ടു സംസ്കരിക്കുന്ന തരത്തിലുള്ള യൂണിറ്റുകൾ സഹകരണസംഘങ്ങളിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക എന്നതാണ് കയർ വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം സഹകരണസംഘങ്ങൾക്ക് പുതിയ പ്രവർത്തന മേഖലയിൽ തൊഴിൽ സാധ്യതയും വർദ്ധിപ്പിക്കാൻ സാധിക്കും.ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ ചകിരിയും കയർഫെഡ് സംഭവിക്കും എന്നത് സഹകരണസംഘങ്ങൾക്ക് ഏറെ ഗുണമാണ്.

സ്വകാര്യ സംരംഭകർക്കായി പ്രത്യേക യോഗംവിളിച്ചിരുന്നു. സ്വകാര്യ സംരംഭകർക്ക് 50 ശതമാനം സബ്സിഡിയാണ് നൽകുന്നത്.അഭിപ്രായ രൂപീകരണത്തിനും നയരൂപീകരണത്തിനും സാമ്പത്തിക സഹായങ്ങൾക്കുമായി അടുത്ത ദിവസം കൃഷി, കയർ – ധന, സഹകരണ വകുപ്പ് മന്ത്രിമാരുടെ ഒന്നിച്ചുള്ള കൂടിക്കാഴ്ച ഒരുക്കും.അതിനു ശേഷം അന്തിമ രൂപം നൽകാനാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സ്വകാര്യ സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയ്ക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ പിന്തുണയും ഉറപ്പുവരുത്തിയിട്ടുണ്ട്. നബാർഡിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന്റെ തനത് ഉൽപ്പന്നമായ കയറിന്റെ അന്താരാഷ്ട്ര വിപണി തിരിച്ചുപിടിക്കുകയാണ് ഇതിലൂടെ കയർ വകുപ്പ് ലക്ഷ്യമിടുന്നത്.

[mbzshare]

Leave a Reply

Your email address will not be published.