സഹകരണ സംഘങ്ങൾ ചെക്ക് നൽകുന്ന വിഷയത്തിൽ ആർബിഐ യുടെ ഇടപെടൽ- സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എംപ്ലോയിസ് ഫ്രണ്ട്.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ സ്വന്തം പേരിൽ ഇടപാടുകാർക്ക് ചെക്ക് നൽകുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. സഹകരണസംഘങ്ങൾക്ക് ബാങ്കിംഗ് റഗുലേഷൻ ആക്ടിൽ നിർദ്ദേശിച്ചിട്ടുള്ള ഇളവുകളുടെ അടിസ്ഥാനത്തിലാണ് പണമിടപാടുകൾ നടത്തുന്നത്. ചെക്ക് നൽകുന്നത് വർഷങ്ങളായി നടന്നു വരുന്നതാണ്.ബാങ്കിംഗ് റഗുലേഷൻ ആക്ട് 3 അനുസരിച്ച് സഹകരണസംഘങ്ങൾക്ക് നിയമപരിരക്ഷ ഉണ്ട്.ഈ സാഹചര്യത്തിൽ സഹകരണസംഘങ്ങളെ സംരക്ഷിക്കണമെന്ന് സംഘടനാ സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ സഹകരണ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് സംഘടന നിവേദനവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News