സഹകരണ സംഘങ്ങള്‍ അന്താരാഷ്ട്ര സഹകരണ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

moonamvazhi

സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ അന്താരാഷ്ട്ര സഹകരണ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രം 

കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സഹകരണ ദിനാചരണവും പ്ലാനിംഗ് ഫോറം ഉദ്ഘാടനവും അനുമോദന സദസ്സും സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികള്‍ക്കുള്ള ഉപഹാരം കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.കെ. അന്‍വര്‍ നിര്‍വ്വഹിച്ചു. ‘സഹകരണം സുസ്ഥിര വികസനത്തിന് ‘ എന്ന വിഷയത്തില്‍ കണ്ണൂര്‍ ഐ സി എം പ്രിന്‍സിപ്പല്‍ എം.വി. ശശികുമാര്‍ പ്രഭാഷണം നടത്തി. സഹകരണ സ്റ്റാമ്പ് പ്രകാശനം സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം സി.വി. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ യു.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.പി സുനിലന്‍, പി.രജിത, കെ.സുരേഷ്, കെ.പ്രീത, പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.പി.സത്യന്‍ സ്വാഗതവും എന്‍.വി. സജിനി നന്ദിയും പറഞ്ഞു.

 സഹകരണ സ്റ്റാമ്പ് പ്രകാശനം നടത്തി


അന്തര്‍ദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാതല സഹകരണ സ്റ്റാമ്പ് പ്രകാശനം സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മറ്റി അംഗം വി.വി. ബേബി നിര്‍വഹിച്ചു. വൈത്തിരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ സുഗതന്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ബത്തേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.വി. രാജന്‍, സഹകരണ ജോയിന്റ് ഡയറക്ടര്‍ സജീര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ശ്രീവിദ്യ, സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 റാന്നി താലൂക്ക് തല ഉദ്ഘാടനം

അന്താരാഷ്ട്ര സഹകരണ ദിനത്തിന്റ ഭാഗമായി റാന്നി താലൂക്ക് തല ഉദ്ഘാടനം റാന്നി എം.എല്‍.എ പ്രമോദ് നാരായണ്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍. പ്രസാദ് അധ്യക്ഷത വഹിച്ചു. ‘സുസ്ഥിര വികസനത്തിന് സഹകരണ സംഘങ്ങള്‍ ‘ എന്ന ആപ്തവാക്യം മുന്നോട്ട് വെച്ചുകൊണ്ട് മീറ്റിംഗ് ആരംഭിച്ചു റാന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിന്ദു പരിപാടികക്ക് നേതൃത്വം നല്‍കി.. റിട്ട.രജിസ്ട്രാര്‍ മുരളീധരന്‍ സെമിനാറിനു നേതൃത്വം നല്‍കി.

വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ 

വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ വടകര സഹകരണ റൂറല്‍ ബാങ്കില്‍ വെച്ച് അന്താരാഷ്ട്ര സഹകരണ ദിനാഘോഷം
നടത്തി. കുറ്റ്യാടി എം.എല്‍.എ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വടകര താലൂക്കില്‍ ഏറ്റവും നല്ല നിലയില്‍ നിക്ഷേ സമാഹരണ നടത്തിയ സഹകരണ ബാങ്കിനുള്ള ഒന്നാം സ്ഥാനം പുറമേരി സര്‍വീസ് സഹകരണ ബാങ്കിനും രണ്ടാം സ്ഥാനം മന്തരത്തൂര്‍ റൂറല്‍ ബാങ്കിനും മൂന്നാം സ്ഥാനം നാദാപുരം സര്‍വീസ് സഹകരണ ബാങ്കിനും വടകര സഹകരണ റൂറല്‍ ബാങ്കിനും ലഭിച്ചു. മറ്റു വായ്പാ മേഖലയ്ക്കുള്ള ഒന്നാംസ്ഥാനം തൂണേരി ബ്ലോക്ക് എംപ്ലോയീസ് സഹകരണ സംഘവും രണ്ടാം സ്ഥാനം കുന്നുമ്മല്‍ ബ്ലോക്ക് സഹകരണ സംഘവും എന്നിവ ഏറ്റുവാങ്ങി.പലവക സംഘത്തിലെ മികച്ച നിക്ഷേപ സമാഹരണം ഒന്നാം സ്ഥാനം വടകര താലൂക്ക് ജനമിത്ര സഹകരണ സംഘത്തിനും രണ്ടാം സ്ഥാനം കടത്തനാട് പ്രവാസി ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സഹകരണ സംഘത്തിനും മൂന്നാം സ്ഥാനം വടകര മര്‍ച്ചന്റ് സഹകരണ സംഘത്തിനും ലഭിച്ചു.കേരള ബാങ്കിന്റെ എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഏറാമല സര്‍വീസ് സഹകരണ ബാങ്ക്, നാദാപുരം സര്‍വീസ് സഹകരണ ബാങ്ക്, ചെക്യാട് സര്‍വീസ് സഹകരണ ബാങ്ക് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. എറണാകുളത്ത് നടന്ന സഹകരണ എക്‌സ്‌പോയില്‍ മികച്ച സ്്റ്റാളൊരുക്കിയ വിലങ്ങാട് പട്ടികവര്‍ഗ്ഗ സഹകരണ സംഘത്തെയും ചടങ്ങില്‍ ആദരിച്ചു. രജിസ്ട്രാര്‍ പി.ഷാജി സ്വാഗതം പറഞ്ഞു. മനയത്ത് ചന്ദ്രന്‍, വി.പി.കുഞ്ഞികൃഷ്ണന്‍, അഡ്വ. ഐ. മൂസ, സി.ഭാസ്‌കരന്‍ മാസ്റ്റര്‍, വി. ദിനേശന്‍, ഒഞ്ചിയം ബാബു,എ.കെ. ശ്രീധരന്‍,സി.വി. അജയന്‍, കെ.കെ. കൃഷ്ണന്‍, കെ.വി. ഷാജി എന്നിവര്‍ സംസാരിച്ചു.

 ശില്‍പ്പശാല സംഘടിപ്പിച്ചു

അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് കാര്‍ത്തികപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഒ.ജെ. ഷിബു ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ എസ്.നസീം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. സുരേന്ദ്ര ബാബു ക്ലാസ് എടുത്തു. സി.സി. ഷാജി, എസ്. ശ്രീകുമാര്‍, മനു ദിവാകരന്‍, ആര്‍. ബിജു, ആമ്പക്കാട്ട് സുരേഷ്, എസ്. ശ്രീജിത്ത്, പി. ഗോപീകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

വെണ്ണല സഹകരണ ബാങ്ക് 

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് സഹകരണ പതാക ഉയര്‍ത്തി.കെ.എ.അഭിലാഷ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എന്‍.എ.അനില്‍കുമാര്‍, ഇ.പി.സുരേഷ്, പി.ആര്‍.സാംബശിവന്‍, വി.എസ്.പ്രേമലത, അസി.സെക്രട്ടറി ടി.എസ്.ഹരി എന്നിവര്‍ സംസാരിച്ചു.

സഹകരണ സെമിനാര്‍ നടത്തി


അന്തര്‍ദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി കണയന്നൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വെച്ച് സുസ്ഥിര വികസനത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.ആര്‍. അനില്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി. എസ്.ഷണ്മുഖദാസ് അധ്യക്ഷത വഹിച്ചു.ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.ജെ. ഡിവൈന്‍, കളമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അനില ജോജോ, കെ.സി.യു ഏരിയ സെക്രട്ടറി എം.രാജു എന്നിവര്‍ പങ്കെടുത്തു.കണയന്നൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ശ്രീലേഖ ക െസ്വാഗതവും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം സി.പി .അനില്‍ നന്ദിയും പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *

Latest News